കൊല്ലം: അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലും ആകര്‍ഷകമായ വിലക്കുറവിലും ലഭ്യമാക്കുന്ന സപ്ലൈകോ ഓണംഫെയറിന് തുടക്കമായി. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. വിപണിയില്‍ യഥാസമയം ഇടപെട്ട് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കാന്‍ സപ്ലൈകോ നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. ആറുമാസത്തിനകം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാനുള്ള ക്രമീകരണങ്ങള്‍ മന്ത്രിസഭ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനു മുന്നോടിയായി റേഷന്‍കാര്‍ഡുകള്‍ വളരെ വേഗം പുതുക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. എം.നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.രാജേന്ദ്രബാബു ആദ്യവില്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, എന്‍.അനിരുദ്ധന്, എ.യൂനുസ് കുഞ്ഞ്, സി.മോഹനന്‍പിള്ള, റീജിയണല്‍ മാനേജര്‍ ഐ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു. ഓണം ഫെയറിലെ വിലനിരവാരം ചുവടെ: സബ്സിഡി നിരക്ക് ബ്രാക്കറ്റില്‍ ജയ അരി 31 രൂപ (25 രൂപ), കുറുവ അരി 26 (25), മട്ടഅരി 29 (24), പച്ചരി 25 (23), ചെറുപയര്‍ 76 (74), ഉഴുന്ന് 140 (66), കടല 100 (43), വന്‍പയര്‍ 73.50 (45), തുവര 122 (65), മുളക് 142 (75), മല്ലി 100 (92), പഞ്ചസാര 39.50 (22), ശബരി വെളിച്ചെണ്ണ106 (90).
പ്രതികരിക്കാൻ ഇവിടെ എഴുതുക: