Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേസന്വേഷണത്തിലെ ശ്വാനദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:10 pm IST
in Vicharam

ദയ, കനിവ്, കൃപ, കരുണ എന്നീ മൃഗസ്‌നേഹി സംഘടനകളുടെ സംയുക്ത യോഗമായിരുന്നു അത്. നഗരസഭയ്‌ക്കെതിരെ അവര്‍ പ്രമേയം പാസാക്കി.

”തെരുവു നായ്‌ക്കളെ കൊല്ലരുത്! ഇടതുകാലില്‍ കടിച്ചാല്‍ വലതുകാലും കാട്ടിക്കൊടുക്കുക എന്നു മഹാത്മാക്കള്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യന്‍ മനുഷ്യനാകുന്നത് മൃഗസ്‌നേഹത്തിലൂടെയാണ്.”

തെരുവുനായ്‌ക്കളെ കൊല്ലുന്നവരേയും കൊല്ലാന്‍ പ്രേരിപ്പിക്കുന്നവരേയും കൊലക്കുറ്റത്തിനു കേസെടുത്തു ശിക്ഷിക്കണം എന്നായിരുന്നു മുന്‍ ജഡ്ജിയങ്ങൂന്നിന്റെ വിധിന്യായം. യജമാന സ്‌നേഹമുള്ളവരാണ് നായ്‌ക്കള്‍ എന്നതിന് എത്രയോ കഥകളുണ്ട്. സ്വര്‍ഗത്തിലേക്ക് പോകുമ്പോള്‍ നായയെക്കൂടി കൊണ്ടുപോകണമെന്നു വാദിച്ച ധര്‍മപുത്രരുടെ നാടല്ലേ ഇത്? അതിനാല്‍ നായ്‌ക്കള്‍ക്കുവേണ്ടി വാദിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുംവരെ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു പ്രസംഗിച്ച മൃഗസ്‌നേഹികളും വികാരഭരിതരായി. നായ്‌ക്കളുടെ സ്‌നേഹവും ത്യാഗവും വിവരിക്കാന്‍ വാക്കുകള്‍ പോര. നമുക്കും നമ്മുടെ വീടിനും കാവലായി നില്‍ക്കുന്ന, ഉണ്ടചോറിനു നന്ദി പുലര്‍ത്തുന്ന മൃഗമല്ലേ അത്? മനുഷ്യര്‍ അങ്ങനെയാണോ? പാലൂട്ടി വളര്‍ത്തിയവരെപ്പോലും നടുറോഡിലിട്ടു വെട്ടിക്കൊല്ലുന്നവര്‍! മതവും രാഷ്‌ട്രീയവും പറഞ്ഞു, പണവും പദവിയും പറഞ്ഞു, ലക്ഷക്കണക്കിന് മനുഷ്യരെ വെടിവച്ചും കഴുത്തറുത്തും ബോംബെറിഞ്ഞും കൊല്ലുന്നില്ലേ? ആ ഭീകരവാദികളെ, സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം വെടിവെച്ചു കൊല്ലേണ്ടത്; പാവം പട്ടികളെയല്ല!

പട്ടികള്‍ കടിപിടി കൂടാറുണ്ട്; സമ്മതിച്ചു. പക്ഷേ, പരസ്പരം കൊല്ലാറില്ല. മനുഷ്യരോ? ഒറ്റയ്‌ക്കും സംഘമായും നടത്തുന്ന കൊലപാതകങ്ങള്‍ക്കു വല്ല കണക്കുമുണ്ടോ? അതും ഇരിക്കട്ടെ. നാട്ടില്‍ ആരെയും കൊതുകു കടിക്കാറില്ലേ? കൊതുകു കടി മൂലം പനി പിടിച്ചു പതിനായിരങ്ങള്‍ മരിക്കാറില്ലേ? എന്നിട്ടു ഇതുവരെ ഒരു കൊതുകുരഹിത പഞ്ചായത്തുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞോ? അവരാണ് ഇപ്പോള്‍ ‘തെരുവുനായ മുക്ത കേരളം’ ഉണ്ടാക്കാന്‍ വിപ്ലവജാഥ നയിക്കുന്നത്!

കൊച്ചമ്മമാര്‍ക്കും യജമാനന്മാര്‍ക്കും ഓമനിക്കാന്‍ പട്ടികള്‍ വേണം; പോലീസില്‍ ജോലി ചെയ്യാനും വേണം! അധികാരവും പണവും ഉള്ളവര്‍ക്കു പട്ടികളെ വളര്‍ത്താമെന്നും, തെരുവില്‍ ജീവിക്കുന്ന പട്ടികളെ കൊല്ലണമെന്നും പറയുന്നത് ന്യായമാണോ? ജീവിക്കാനുള്ള മൗലികാവകാശം തെരുവുപട്ടികള്‍ക്കു നിഷേധിക്കാമോ? പകരം ശ്വാനസംഖ്യാ കണക്കെടുപ്പു നടത്തി അവര്‍ക്കിടയില്‍ സന്താന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുകയും പ്രത്യേകം ശുനകാസ്പത്രികള്‍ ആരംഭിക്കുകയുമൊക്കെയാണ് വേണ്ടതെന്നു ചിലര്‍ അഭിപ്രായപ്പെട്ടു.

നഗരത്തില്‍ മറ്റൊരിടത്തു ദയ, കനിവ്, കൃപ, കരുണ എന്നീ മനുഷ്യസ്‌നേഹി സംഘടനകളുടെ സംയുക്തയോഗവും നടക്കുന്നുണ്ടായിരുന്നു. മനുഷ്യജീവനേക്കാള്‍ വലുതല്ല തെരുവു നായ്‌ക്കളുടേതെന്നും അക്രമകാരികളായ ഏതു നായ്‌ക്കളേയും കൊല്ലാമെന്നുമുള്ള കോടതിവിധി ഉയര്‍ത്തിക്കാട്ടിയായിരുന്നു അവിടുത്തെ വാദം.

തെരുവു നായ്‌ക്കള്‍ക്കു അനുകൂലമായി രംഗത്തുവരുന്നതു ചിലര്‍ ഒരു ഫാഷനാക്കിയിരിക്കയാണ് എന്ന ഉദ്ഘാടകന്‍ ആരോപിച്ചു. മേനകാമാനിയ എന്ന രോഗമാണവര്‍ക്ക്. പ്രശസ്തിക്കുവേണ്ടി പായുന്നവരെ മണത്തറിഞ്ഞു, ഓടിച്ചു പിടിച്ചു കടിക്കുന്ന പട്ടികള്‍, ഉണ്ടാവണം. കടി കിട്ടിയാലെ അറിയൂ, ചായ (നാ)യുടെ കടുപ്പം! അപ്പോള്‍ ”പാണ്ടന്‍നായുടെ പല്ലിനു ശൗര്യം/പണ്ടത്തേക്കാള്‍ കൂടുതലാണേ!” എന്നു പാടിക്കൊണ്ടാവും അവരുടെ ഓട്ടംതുള്ളല്‍!

തെരുവുനായ്‌ക്കളെ തല്ലിക്കൊന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പോലീസ് മേധാവിയെ രാഷ്‌ട്രീയക്കാരന്‍ ശുനകഭാഷയിലാണ് ശകാരിച്ചത്. സ്വന്തം വര്‍ഗത്തിലുള്ളവര്‍ അക്രമിക്കപ്പെടുമ്പോള്‍ മൃഗങ്ങള്‍പോലും നോക്കിനില്‍ക്കില്ല എന്ന വര്‍ഗ്ഗ (വര്‍ഗീയ) ബോധം കൂടി അദ്ദേഹം പോലീസിനെ ഓര്‍മിപ്പിച്ചു, തെരുവുപട്ടികളെ അടിച്ചുകൊല്ലാന്‍ മടിക്കേണ്ട എന്നു സദസ്യരേയും ധൈര്യപ്പെടുത്തി.

അപ്പോഴാണ് അല്‍പ്പം അകലെ ഒരു ബഹളം! തെരുവുപട്ടികള്‍ക്കൊപ്പം ചവറുകൂനയില്‍ ഭക്ഷണം തിരയുന്ന മനുഷ്യക്കുട്ടികള്‍ കുരച്ചുചാടിവരികയാണ്! പിന്നാലെ പട്ടികളുമുണ്ട്. അവര്‍ പ്രസംഗക്കാരെയും കേള്‍വിക്കാരെയും കടിച്ചുകുടഞ്ഞു. ചിതറി ഓടിയ ചിലര്‍ പേടിച്ചു വീണു മരിച്ചു. ചിലര്‍ക്കു ഗുരുതരമായ പരിക്കേറ്റു. മറ്റു ചിലര്‍ മരങ്ങളിലും കെട്ടിടങ്ങളിലും ഓടിക്കയറി!

ആര്‍ക്കാണ് സംരക്ഷണം നല്‍കേണ്ടത്! ആരോടാണ് സ്‌നേഹം കാട്ടേണ്ടത്? ആര്‍ക്കെതിരെയാണ് കേസെടുക്കുക? എന്നു നിശ്ചയമില്ലാതെ പോലീസ് കുഴങ്ങി. എങ്കിലും അവര്‍ ഒരു റിപ്പോര്‍ട്ടു തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. ”ഉടന്‍ സിബിഐ അന്വേഷണം വേണം” എന്നു കോടതി ഉത്തരവിടുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.