കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളോട് വിവേചനവും അവഗണനയും കാണിക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കുടാതെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
ചില അധ്യാപികമാര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളോട് വിദേ്വഷത്തോടെ പെരുമാറുന്നുവെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദേ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും സത്വരനടപടികള്‍ ഉണ്ടാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവഗണന ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഭിന്നശേഷിക്കാരായ കുട്ടികളോട് പെരുമാറേണ്ട രീതികളെ കുറിച്ച് മറ്റ് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാറുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികളോട് അനുഭാവപൂര്‍വ്വം പെരുമാറേണ്ട അധ്യാപികമാര്‍ വ്യക്തിവിദ്വേഷത്തില്‍ പ്രവര്‍ത്തിക്കുന്നത് ഖേദകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
അധ്യാപിക വ്യക്തി വിദേ്വഷത്തോടെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
















