Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാരായണീയത്തിനൊപ്പം ജ്ഞാനപ്പാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 05:40 pm IST
inVaradyam

ക്ഷേത്രങ്ങളോടനുബന്ധിച്ചും അല്ലാതെയും ധാരാളം നാരായണീയ സമിതികള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങള്‍ മിക്കവരും മധ്യവയസ്സ് പിന്നിട്ട അമ്മമാരാവും. അവര്‍ വീടുകളിലും ക്ഷേത്രങ്ങളിലും സപ്താഹ മധ്യത്തിലുമെല്ലാം മത്സരബുദ്ധിയോടെ നാരായണീയ പാരായണം നടത്തുന്നതു കാണാം. ഭട്ടതിരിയുടെ പുണ്യം!

നല്ലതുതന്നെ. പക്ഷേ, മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ കാലത്തു ജീവിച്ച മറ്റൊരു സാധു ബ്രാഹ്മണന്‍ ഭക്തിയോടെ ഒരു ചെറുഗ്രന്ഥം ഭഗവാനു നിവേദിച്ചിരുന്നു. ‘പൂന്താനം’ എന്നാണ് ആ ഭക്തന്‍ അറിയപ്പെടുന്നത്; ഗ്രന്ഥം ‘ജ്ഞാനപ്പാന’. എന്നാല്‍ നാരായണീയത്തിനു നല്‍കുന്ന ആദരം ജ്ഞാനപ്പാനയ്‌ക്ക് നല്‍കിക്കാണുന്നില്ല. എന്തുകൊണ്ടാണത്?

‘ജ്ഞാനപ്പാന’ മലയാളത്തില്‍ ആയതുകൊണ്ടാണോ? കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃത ശ്ലോകം ചൊല്ലിക്കേട്ടാലേ ഭഗവാനു തൃപ്തിയാകൂ എന്നതുകൊണ്ടാണോ? അതോ, അന്ന് ഭട്ടതിരി, പൂന്താനത്തോട് കാണിച്ച അവജ്ഞ, ഇന്നത്തെ ഗുരുവായൂരപ്പ ഭക്തരും കാണിക്കുകയാണോ? അറിയില്ല.

ഭഗവാന്‍ തന്നെ അന്ന് ഭട്ടതിരിയുടെ അഹങ്കാരവും അവജ്ഞയും ഇല്ലാതാക്കി എന്നാണല്ലോ കഥ! വിനയവും ലാളിത്യവും നിറഞ്ഞ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്ക് പ്രിയംകരം എന്ന് അരുളപ്പാടും ഉണ്ടായില്ലേ? രണ്ടുപേരെയും ഭഗവാന്‍ ഒരുപോലെകണ്ട് അനുഗ്രഹിക്കുകയും ചെയ്തു. എങ്കില്‍ ഇന്നത്തെ ഭക്തന്മാരും അങ്ങനെ ചെയ്യുന്നതല്ലേ ഉചിതം? അതുകൊണ്ട് നാരായണീയ വായനയുടെ സമാപനത്തിലെങ്കിലും ജ്ഞാനപ്പാനയും ഭക്തിപൂര്‍വം വായിക്കുന്നതാവും ഭഗവാന് കൂടുതല്‍ ഇഷ്ടം.

വിഭക്തിനോക്കിയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയും, പദം മുറിച്ചും അര്‍ത്ഥമറിഞ്ഞും ഒന്നുമല്ല പലരും നാരായണീയം വായിക്കുന്നത്. എങ്കിലും വായനയുടെ പുണ്യം അവര്‍ക്ക് ഉണ്ടാകാതിരിക്കില്ല എന്നു കരുതാം. ഭഗവാന്റെ അവതാരമഹിമകളാണല്ലോ അതില്‍ നിറയെ!

ആയിരം ശ്ലോകങ്ങള്‍ അങ്ങനെ ചൊല്ലാമെങ്കില്‍, 366 വരി മാത്രമുള്ള ‘ജ്ഞാനപ്പാന’ കൂടി, ഒരു സമാപന സമര്‍പ്പണമെന്ന നിലയില്‍ ചൊല്ലാന്‍ എന്താണ് വിഷമം? ആ വരികള്‍ വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മനസ്സിലാകുന്നവിധം ലളിതമാണ്; ആത്മശുദ്ധീകരണം നല്‍കുന്നതുമാണ്. പല വരികളും ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ നമ്മുടെ സന്താപങ്ങള്‍ അകലുകയും സ്വഭാവഗുണം വര്‍ധിക്കുകയും ചെയ്യുമെന്നതാണ് സത്യം.

”ഇന്നലെയോളമെന്തെന്നറിഞ്ഞീല….” എന്നുതുടങ്ങുന്ന ആദ്യത്തെ പത്തുവരികള്‍ മാത്രം മതി ഒരാളെ സകല പാപകര്‍മങ്ങളില്‍നിന്ന പിന്തിരിപ്പിക്കാന്‍. ”സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച്”, ”അര്‍ത്ഥമെത്രെ വളരെയുണ്ടായാലും”, ”ചത്തുപോകുന്നു പാവം, ശിവ ശിവ!”, ”ഒത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും”, ”മത്സരിക്കുന്നതെന്തിനു നാം വ്യഥാ?”, ”ഈശ്വരന്റെ വിലാസങ്ങളിങ്ങനെ …..” എന്നിങ്ങനെ ഹൃദയസ്പര്‍ശിയായ എത്രയെത്ര വരികളാണ് ജ്ഞാനപ്പാനയിലുള്ളതെന്നോ!

പണ്ടുപുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സില്‍ ഇത്തരം ജ്ഞാനമുത്തുകള്‍ നിക്ഷേപിക്കപ്പെട്ടിരുന്നു; അവരില്‍ ജീവിതാവബോധം വളര്‍ത്തിയിരുന്നു. ഇന്ന് അത്തരം മൂല്യാധിഷ്ഠിതമായ പാഠ്യപദ്ധതിയല്ല ഉള്ളത്. തന്മൂലം സമൂഹം വളരെ കാലുഷ്യമുള്ളതായി മാറിയിരിക്കുന്നു. ആ മാറ്റം പരമാവധി തടഞ്ഞേ പറ്റൂ. അറിവും കഴിവുമുള്ളവര്‍ അതിനു ശ്രദ്ധിച്ചേ പറ്റൂ.

അതെ. അതിനുവേണ്ടിയാണ് നാരായണീയ യജ്ഞങ്ങളില്‍ ജ്ഞാനപ്പാനയ്‌ക്കും മുഖ്യമായ ഒരു സ്ഥാനം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഭാഗവതാദി മറ്റ് സപ്താഹങ്ങളിലും അങ്ങനെ ചെയ്യാവുന്നതാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും അത് ശ്രേയസ്‌കരമായി ഭവിക്കും. തീര്‍ച്ച.

”എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവിനാവോളമേവരും”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.