Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഉയര്‍ന്ന കോട്ടയില്‍ വിനയ് ഫോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 05:31 pm IST
in Entertainment

സ്വപ്‌നങ്ങള്‍ കാണൂ. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായിതീരുമെന്ന അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ കേട്ടല്ല ഫോര്‍ട്ട് കൊച്ചിക്കാരന്‍ എം.വി. മാണിയുടെയും സുജാതയുടെയും ഇളയ മകനായ വിനയ് സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. നാലാം ക്ലാസുമുതല്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍ അവനെ മുന്നോട്ടു നയിച്ചു. കലാപാരമ്പര്യമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച പ്രയാണത്തിനൊടുവില്‍ അവന്‍ തന്റെ കിസ്മത്ത് കണ്ടെത്തി. ഷട്ടറിലെ ഓട്ടോക്കാരനായും പ്രേമത്തിലെ നര്‍മ്മം നിറഞ്ഞ പ്രൊഫസറായും കിസ്മത്തിലെ പരുക്കനായ എസ്‌ഐയായും വ്യത്യസ്തവേഷങ്ങളിലൂടെ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായ വിനയ് ഫോര്‍ട്ടിന്റെ വിശേഷങ്ങളിലേക്ക്.

സ്വപ്‌നം യാഥാര്‍ത്ഥ്യമായപ്പോള്‍

സ്‌കൂള്‍ ജീവിതം കൊച്ചിയിലെ സെന്റ്‌ജോണി ബ്രിട്ടോ ബോയ്‌സ് സ്‌കൂളിലായിരുന്നു. സ്‌കൂളില്‍ ശരാശരിക്കാരനായിരുന്നു. പറയത്തക്ക കലാപാരമ്പര്യം ഇല്ല. സ്‌കൂളിലും കലാവാസനകള്‍ക്ക് പ്രോത്സാഹനമുണ്ടായില്ല. നാലാം ക്ലാസുമുതല്‍ സ്വപ്‌നങ്ങളില്‍ സിനിമ കടന്നുവന്നിരുന്നു. ലുക്കും ഫീസുമൊന്നുമില്ലെങ്കിലും നമുക്ക് സ്വപ്‌നം കാണുന്നതിന് തടസമില്ലല്ലോ. ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചതാണ് ഏക പരിചയം.

ഇന്ന് എന്റെ സ്‌കൂളില്‍പോയാല്‍ അവിടെ പഠിച്ചിരുന്നോയെന്നുപോലും ആര്‍ക്കുമറിയില്ല. കോളേജ് ജീവിതവും ഭിന്നമായിരുന്നില്ല. ഇടക്കൊച്ചി അക്വിനസ് കോളേജിലായിരുന്നു പഠനം. പ്രീഡിഗ്രി കഴിയുംവരെ കലയുമായി ബന്ധമില്ല. ഡിഗ്രി എത്തിയതോടെ നാടകത്തില്‍ സജീവമായി. കോളേജില്‍ പഠിക്കുമ്പോള്‍ ലോകധര്‍മ്മി നാടകഗ്രൂപ്പുമായി ബന്ധപ്പെട്ടു. അഞ്ചുവര്‍ഷം അവരോടൊപ്പം സജീവമായി നാടകം കളിച്ചു. അതായിരുന്നു വഴിത്തിരിവ്. 2004-06ലെ ബെസ്റ്റ് സീനിയര്‍ തീയേറ്റര്‍ ആക്ടര്‍ക്കുള്ള നാഷണല്‍ സ്‌കോളര്‍ഷിപ്പ് കിട്ടി. പിജി ആദ്യവര്‍ഷം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ച് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്. എന്റെ സീനിയറായ നിഷാന്‍ വഴിയാണ് 2009 ല്‍ ശ്യാമപ്രസാദിന്റെ ഋതുവിലെത്തുന്നത്.

പ്രയത്‌നങ്ങള്‍

പഠിക്കുന്ന സമയത്ത് കോഫീഷോപ്പിലും റെസ്റ്റോറന്റിലും മെഡിക്കല്‍ഷോപ്പിലും കാള്‍സെന്ററിലും സോര്‍ടുമാര്‍ക്കറ്റിലും പണിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം നാടകം കളിച്ചു നടക്കുമ്പോള്‍ യാത്രയ്‌ക്കും ഭക്ഷണത്തിനും പണം വേണ്ടേ. പ്ലസ്ടു കഴിഞ്ഞപ്പോള്‍ മുതല്‍ സ്വന്തം ചെലവിനായി അധ്വാനിച്ചുതുടങ്ങി. 15 വയസ്സുകഴിയുമ്പോള്‍ തന്നെ കുട്ടികള്‍ സ്വയംപര്യാപ്തരാവാന്‍ ശ്രമിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. കുട്ടിക്കാലത്തുതന്നെ സ്വന്തമായി വരുമാനം കണ്ടെത്തുമ്പോള്‍ നമുക്ക് പലതിന്റെയും മൂല്യം മനസ്സിലാക്കാന്‍ കഴിയും.

നടനെന്ന നിലയില്‍

നടനെന്ന നിലയില്‍ ബ്രേക്ക് തന്നത് സിബിമലയിലിന്റെ അപൂര്‍വരാഗമാണ്. ഷട്ടറിലെ ഓട്ടോക്കാരനായ സുരന്‍ ശക്തമായ കഥാപാത്രമായിരുന്നു. പോപ്പുലറാക്കിയത് പ്രേമത്തിലെ പ്രൊഫസര്‍ വിമല്‍ ആണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, ഹലോ നമസ്‌തേ എന്നിവയിലെ കഥാപാത്രങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നവയാണ്. പ്രേമത്തിനുശേഷം തമാശ കഥാപാത്രങ്ങളുടെ ഒഴുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തിരഞ്ഞെടുത്ത കഥാപാത്രമാണ് കിസ്മത്തിലെ അജയ് മേനോന്‍ എന്ന എസ്‌ഐ. പക്ഷേ എനിക്ക് വെല്ലുവിളിയുയര്‍ത്തിയ ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. ഗോഡ്‌സേ എന്ന ചിത്രത്തിലെ അരാജ്യവാദിയായ റേഡിയോ അനൗണ്‍സറുടെ വേഷമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. മറ്റെല്ലാ സിനിമകളിലും ചുറ്റുമുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഗോഡ്‌സേയില്‍ അങ്ങനെയല്ല. വെറും വയറ്റില്‍ കള്ളു കുടിക്കുന്ന, എന്നാല്‍ സക്രിയനായ കഥാപാത്രം. ഇങ്ങനെ വെള്ളമടിച്ചു ജീവിക്കുന്ന അയാള്‍ ഗാന്ധിയനായി മാറുന്ന കഥ. ജീവിതത്തിലൊരിക്കലും ഞാന്‍ മദ്യപിച്ചിട്ടില്ല. ഗോഡ്‌സേയുടെ ജീവിതം എനിക്ക് പരിചിതമല്ലായിരുന്നു. അത് ശരിക്കും വെല്ലുവിളിയായിരുന്നു.

കിസ്മത്ത്

കിസ്മത്തിലെ പോലീസ് വേഷം നന്നായി എന്ന് പലരും പറഞ്ഞു. പ്രേമത്തിനുശേഷം തമാശയ്‌ക്ക് പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങളാണ് ചെയ്തത്. എല്ലാ സിനിമകളിലും മുഖം കാണിച്ച് പോപ്പുലര്‍ ആവുക എന്ന ലക്ഷ്യമില്ല. അതുകൊണ്ടാണ് പ്രേമത്തിനുശേഷം സമാന കഥാപാത്രങ്ങള്‍ സ്വീകരിക്കാതിരുന്നത്. സുഹൃത്തായ ഷാനവാസ് കിസ്മത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് മച്ചാനേ, ഞാനൊരിക്കലും ഈ എസ്‌ഐയെ ‘ഡാര്‍ക്ക്’കഥാപാത്രമാക്കില്ല എന്നാണ്. പോലീസ് ജോലി താല്‍പര്യമില്ലാതെ അതില്‍ വന്നുചേരുന്ന നിരവധിയാളുകളുണ്ട്. അവരുടെ മനോഭാവവും നമുക്ക് ചുറ്റുമുള്ള സ്റ്റേഷനുകളിലെ പോലീസുകാരുടെ പെരുമാറ്റവുമെല്ലാം അജയ് സി മേനോന്‍ എന്ന എസ്‌ഐയ്‌ക്കുണ്ട്. ആ വേഷം മോശമാക്കിയില്ല എന്നാണ് വിശ്വാസം.

ചെറിയ സിനിമകളുടെ ഭാഗമാകുന്നത്

പോപ്പുലര്‍ സിനികളുടെയോ കോമേഴ്‌സ്യല്‍ സിനിമകളുടെയോ ഭാഗമാകുക എന്നത് മാത്രമല്ല അഭിനയം. ഒരു താരം, നായകന്‍ എന്നതിലുപരി നല്ല അഭിനേതാവാകണം എന്നതാണ് സ്വപ്‌നം. ഇന്നത്തെ തലമുറയ്‌ക്ക് ഭരത്‌ഗോപി, നസറുദീന്‍ഷാ, ലാല്‍ തുടങ്ങിയവരെ പോലുള്ളവര്‍ പാഠപുസ്തകങ്ങളാണ്. വരും തലമുറയ്‌ക്ക് റഫറന്‍സിനായി അഭിനയമേഖലയില്‍ നമുക്ക് എന്തെങ്കിലും അവശേഷിപ്പിക്കാന്‍ കഴിയുമോ,അതിനുവേണ്ടിയാവും പരിശ്രമിക്കുക. സിനിമ വലുതോ ചെറുതോ എന്ന് നോക്കാറില്ല. താരമൂല്യമുള്ള നടന്മാരാണ് ഇന്ന് സിനിമ നിയന്ത്രിക്കുന്നത്. ചെറിയ സിനിമകള്‍ക്ക് മുതല്‍ മുടക്കാന്‍ ആളില്ല. തിയേറ്ററുകള്‍ കിട്ടില്ല. ചെറിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അതിന്റേതായ പ്രതിസന്ധികള്‍ നമുക്കും അനുഭവിക്കേണ്ടിവരും. അഭിനേതാക്കള്‍ക്കല്ല, താരമുല്യത്തിനാണ് പ്രാധാന്യം. കഥാപാത്രത്തെ ചിലപ്പോള്‍ സൂപ്പര്‍ താരം അഭിനയിക്കുന്നതിനേക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ എന്നെ പോലുള്ള നടന് സാധിച്ചേക്കും. പക്ഷേ ആ സിനിമ തേടി വരണമെന്നില്ല. ഇതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പ്രണയം തന്ന ഭാഗ്യം

നീണ്ട പരിചയത്തിനുശേമാണ് സൗമ്യ രവി ജീവിതത്തിലേക്കു വന്നത്. ഞങ്ങള്‍ രണ്ട് സമുദായത്തില്‍പ്പെട്ടവരായിരുന്നു. സിനിമയ്‌ക്ക് പിന്നാലെ നടക്കുന്നയാള്‍ക്ക് എന്ത് ഗ്യാരന്റി എന്ന ചോദ്യമുണ്ടായിരുന്നു. നമ്മുടെ ജീവിതത്തിന് തന്നെ ഗ്യാരന്റിയില്ലല്ലോ. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനസമയത്ത് രണ്ട് അന്ത്യരംഗങ്ങള്‍ എന്ന നാടകം കളിച്ചിരുന്നു. എംജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നാടകത്തിനെത്തുമ്പോഴാണ് സൗമ്യയുമായി അടുക്കുന്നത്. സൗമ്യ നന്നായി പാടും. വിവാഹത്തിന് വലിയ പ്രതിബന്ധങ്ങളൊന്നുമുണ്ടായില്ല. സൗമ്യ കലയെ സീരിയസായി കാണുന്ന ആളാണെന്ന് തോന്നുന്നു. വിമര്‍ശനമൊക്കെയുണ്ട്. ഷട്ടറിലെയും കിസ്മത്തിനെയും കഥാപാത്രം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ടിവി ഷോ കണ്ടിട്ട് അന്യായ ബോറാണ് കേട്ടോ എന്നാണ് കമന്റ്.

നാടകമെന്ന വീട്

നാടകം നമ്മുടെ കൂടെയുണ്ട്. സ്വന്തം വീടുപോലെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാവുന്ന സ്ഥലം. പത്തുവര്‍ഷം സിനിമയില്‍ ചുവടുറപ്പിച്ചാല്‍ വീണ്ടും നാടകത്തില്‍ സജീവമാകും. ഇപ്പോഴും നാടകങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവ പങ്കാളിയാണ്.

പുതിയ വേഷങ്ങള്‍

‘ഗോഡ്‌സേ’യ്‌ക്കു പുറമെ ‘അവരുടെ രാവുകള്‍’ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം മുഖ്യവേഷം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.