Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കെഎസ്ആര്‍ടിസി-സ്വകാര്യ ബസ് മത്സരയോട്ടം ജനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 05:06 pm IST
inKottayam

കോട്ടയം: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും തമ്മില്‍ നടത്തുന്ന മത്സരയോട്ടം ജനങ്ങളെ വലയ്‌ക്കുന്നു. അമിതവേഗതയും ബസ്സുകളുടെ മത്സരയോട്ടം മൂലം കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രരും ഭീതിയോടെയാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എംസി റോഡില്‍ പഴയ പ്രസ് ക്ലബിനു മുന്നില്‍ അമിത വേഗതിയിലെത്തിയ സ്വകാര്യ ബസിടിച്ചു കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു. ജില്ലയിലെങ്ങും സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിം മത്സരയോട്ടം നടത്തുന്നതിനാല്‍ ദിനംപ്രതി നിരവധി പേര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റുന്നത്.

ചങ്ങനാശ്ശേരി വാഴൂര്‍ റൂട്ടിലും കോട്ടയം കോഴഞ്ചേരി റൂട്ടിലുമോടുന്ന സ്വകാര്യ ബസ്സുകളുടെയും കെഎസ്ആര്‍ടിസി ബസ്സുകളുടെ മത്സരയോട്ടമാണ് പ്രധാനമായും യാത്രക്കാരെ വലയ്‌ക്കുന്നത്. വൈകീട്ട് ആറു മണിക്കുശേഷം ഈ റൂട്ടിലെ ബസ്സുകള്‍ ഒന്നുംതന്നെ കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡില്‍ കയറുന്നില്ല. പകല്‍ സമയങ്ങളിലും സ്വകാര്യ ബസ്സുകള്‍ മത്സരയോട്ടം നടത്തുമ്പോള്‍ ബസ്സ്റ്റാന്‍ഡില്‍ കയറാതെ റോഡ്‌സൈഡില്‍ ബസ്സുകള്‍ നിര്‍ത്തി ആളുകളെ കയറ്റിയിറക്കുന്നത് നിത്യസംഭവമാണ്. ഇത് പലപ്പോഴും കെഎസ്ആര്‍ടിസിയിലേയും സ്വകാര്യബസ്സുകളിലേയും ജീവനക്കാര്‍ തമ്മില്‍ കലഹിക്കുന്നതിന് കാരണമാകുന്നു. രാത്രികാലങ്ങളില്‍ പോലീസ് വാഹനം പല ബസ്സ്റ്റാന്‍ഡുകളില്‍ ഉണ്ടെങ്കിലും സ്വകാര്യ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ കൂട്ടാക്കാറില്ല. ബസ്സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം പോലീസ് ജീപ്പില്‍ ഉദ്യോഗസ്ഥരെത്തി കിടക്കുമെങ്കിലും ബസ്സ്റ്റാന്‍ഡിലൂടെ കയറിയിറങ്ങുന്ന അനധികൃത വാഹനങ്ങള്‍ ക്കെതിരെയോ ബസ്സ്റ്റാന്‍ഡില്‍ കയറാത്ത ബസ്സുകള്‍ക്കെതിരെയൊ നടപടികള്‍ സ്വീകരിക്കുന്നില്ലയെന്നാണ് ജനങ്ങള്‍ പറയുന്നത്. നഗരത്തിലും മറ്റു ഇടങ്ങളിലും വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണമുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഇത് പാലിക്കാറില്ല.

ചങ്ങനാശേരി പെരുന്ന സ്റ്റാന്‍ഡില്‍നിന്നും പുറപ്പെടുന്ന ബസുകള്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തയിടത്ത് നിറുത്തുന്നതുമൂലം എം.സി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെ കെഎസ്ആര്‍ടിസി ബസുകള്‍ മറ്റ് വാഹനങ്ങളെ അമിതവേഗത്തില്‍ ഓവര്‍ചേക്ക് ചെയ്തുവരുന്നതും അപകടത്തിന് കാരണമാകുന്നു. പെരുന്ന സ്റ്റാന്‍ഡിനുള്ളില്‍ ബസ് പാഞ്ഞുകയറി സ്ത്രീ മരണപ്പെട്ടിട്ട സംഭവം ഉണ്ടായിട്ടും സ്വകാര്യ ബസുകള്‍ ഇപ്പോഴും സ്റ്റാന്‍ഡിനുള്ളില്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് അപകടം വിളിച്ചുവരുത്തുന്നു. നിയമലംഘനം നടത്തുകയും അമിതവേഗതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനം പരാതിപ്പെടുന്നത്. ടിപ്പര്‍ ലോറികളും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് നിയമ ലംഘനവും അപകടമായ വാഹനമോടിക്കലിനും കാരണം. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് പൊതുജനങ്ങള്‍ക്ക് യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.