തളാപ്പ്: കണ്ണൂര്‍ വേദാന്ത സത്‌സംഗവേദിയുടെ രണ്ടാംഘട്ട ഗൃഹസമ്പര്‍ക്ക പരിപാടി തളാപ്പ് ഹൗസിങ്ങ് കോളനിയില്‍ സ്വാമി കൈവല്യാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. ഭാരതീയ തത്വചിന്തയും സംസ്‌കാരവും ജനങ്ങളിലെത്തിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിച്ചത്. ലഘുലേഖ വിതരണണവും നടത്തി. പ്രസിഡണ്ട് വി.എ.രാമാനുജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.ശശിധരന്‍, ട്രഷറര്‍ എം.വി.സുരേശന്‍, എ.ജയചന്ദ്രന്‍, സി.എം.ഫല്‍ഗുനന്‍, സി.എച്ച്.പത്മനാഭന്‍, കെ.എന്‍.ദിവാകരന്‍, എം.പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















