തലശ്ശേരി: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് രാജ്കമല്‍ സര്‍ക്കസ് ഉടമയുടെ വീട്ടുപടിക്കല്‍ സര്‍ക്കസ് കലാകാരന്‍മാര്‍ കുത്തിയിരിപ്പ് നടത്തന്നു. ഇരുപത് സര്‍ക്കസ് താരങ്ങളും ജീവനക്കാരുമാണ് സര്‍ക്ക് ഉടമ രാജ്കുമാറിന്റെ ധര്‍മ്മടത്തെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. സര്‍ക്കസ് യൂണിയന്‍ നേതാക്കള്‍ ഇടപെട്ടെങ്കിലും പ്രശ്‌നം തീര്‍ന്നിരുന്നില്ല.
















