ഇരിട്ടി: ബിജെപി അയ്യന്‍കുന്ന് പഞ്ചായത്ത് കമ്മറ്റി നിലവില്‍വന്നു. കമ്മറ്റി രൂപീകരണ യോഗത്തില്‍ ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി മനോഹരന്‍ വയോറ, മണ്ഡലം ജനറല്‍ സെക്രട്ടറി എം.ആര്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജയകുമാര്‍-പ്രസിഡന്റ്, മാധവന്‍ കാരിക്കനാന്‍, ശിവന്‍ കിനാത്തി-വൈസ് പ്രസിഡണ്ടുമാര്‍, പ്രജുല്‍ കുമാര്‍-ജനറല്‍ സെക്രട്ടറി, അനില്‍ കുമാര്‍, വിജീഷ്-ജോയന്റ് സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
















