കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂരിലെ പ്രശസ്ത ഡോക്ടര്‍ പി.മാധവന്റെ മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് പയ്യാമ്പലത്ത് സംസ്‌ക്കരിക്കും. കൊയിലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ തെക്കി ബസാറിലെ സ്വവസതിയായ ആങ്കറില്‍ എത്തിക്കും. തുടര്‍ന്ന് 11 മണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഡോക്ടറുടെ മരണ വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലും ആശുപത്രിയിലും ഇന്നലെ നൂറുകണക്കിന് പേര്‍ രാവിലെ മുതല്‍ എത്തിച്ചേര്‍ന്നു.
















