ആലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ സിന്ദൂരാ ജങ്ഷന് തെക്കുഭാഗം ദിവാകരന്‍ റോഡിനു സമീപം ആള്‍ത്താമസമില്ലാതെ കിടക്കുന്ന ഒറ്റമുറിയുള്ള വീട് കേന്ദ്രീകരിച്ചാണ് മദ്യപാനികള്‍ അഴിഞ്ഞാടുന്നത്. ഇതുമൂലം സന്ധ്യകഴിഞ്ഞാല്‍ ഇതുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയായി.
ഈ റോഡില്‍ തെരുവുവിളക്കുകള്‍ തെളിയാത്തത് ഇവര്‍ക്ക് വിരഹിക്കാനുള്ള അവസരമായി മാറിയിരിക്കുകയാണ്. വൈകുന്നേരം ആറുമണിയോടെ മദ്യക്കുപ്പികളുമായി എത്തുന്ന പതിനഞ്ചിലധികം യുവാക്കളാണ് ഇവിടെ മദ്യപാനത്തില്‍ ഏര്‍പ്പെടുന്നത്.
ഇതില്‍ പത്തോളം പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവിടെ മദ്യപിക്കാന്‍ എത്തുന്നവരെന്നാണ് സൂചന. ഇതെ തുടര്‍ന്ന് ഭീതിയുടെ നിഴലിലാണ് നാട്ടുകാര്‍. സിന്ദു രാ റെയില്‍ വെ റോഡ് ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് മദ്യപാനം കഴിഞ്ഞ് എത്തുന്ന യുവാക്കള്‍ നഗ്‌നനൃത്തം ചെയ്യാറുണ്ടെന്നും പറയപ്പെടുന്നു.
ഇവിടെ അനാശ്യാസ പ്രവര്‍ത്തനവും നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അധികൃതര്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമായി.
















