ചെങ്ങന്നൂര്‍: വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സെസ് സംഘം അറസ്റ്റുചെയ്തു. വെണ്മണി കോടുകുളഞ്ഞി കരോട് തരിശില്‍താഴെ വീട്ടില്‍ പ്രമോദി(38)നെയാണ് ചെങ്ങന്നൂര്‍ എകസൈസ് ഇന്‍സ്‌പെക്ടര്‍ വി.സലിലകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബിവറേജ് ഷോപ്പില്‍ നിന്നും വിദേശമദ്യം വാങ്ങി വീട്ടിലെത്തിച്ച് ചില്ലറ കച്ചവടം ചെയ്തുവരികയായിരുന്നു ഇയാള്‍. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
പ്രിവന്റീവ് ഓഫീസര്‍ സദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍.ശശികുമാര്‍, വി.അരുണ്‍, ഡ്രൈവര്‍ അശോകന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.
















