കടമ്പൂര്‍: ശാന്തിദീപം സ്‌കൂള്‍ ഫോര്‍ ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വിദ്യാലയത്തില്‍ ഓണം-ബക്രീദ് സ്‌നേഹ സംഗമവും സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനവും നടന്നു. സ്‌നേഹ സംഗമം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രസിഡണ്ട് സി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ബസ്സിന്റെ താക്കോല്‍ ദാനം രാജീവന്‍ ചിങ്ങന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ജലറാണി താക്കോല്‍ ഏറ്റുവാങ്ങി. എം.സി.മോഹനന്‍, കെ.ഗിരീശന്‍, എം.കെ.ഉഷ, കെ.പി.രത്‌നാകരന്‍, ഗീത പണ്ഡാല, എ.ടി.സമീറ, ജുബൈദിയ ഗൗഫര്‍ ഷംസു, കെ.കെ.സുമജ, സതീശന്‍ മാസ്റ്റര്‍, സജിത്ത് കുമാര്‍, മഹേഷ് ചന്ദ്രബാലിഗ, തൊപ്പിയന്‍ രാമകൃഷ്ണന്‍, സി.രാമകൃഷ്ണന്‍, കെ.വി.ജയരാജന്‍, ടി.കെ.സുരേഷ്, ബാബു കസ്തൂരിഎന്നിവര്‍ സംസാരിച്ചു. പ്രവീണ്‍ പനോന്നേരി സ്വാഗതവും പി.എം.പത്മനാഭന്‍ നന്ദിയും പറഞ്ഞു.
















