കാസര്‍കോട്: തെരുവുനായ വന്ധ്യകരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി നാളെ തായലങ്ങാടിയിലെ എബിസി സെന്ററില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും. ജില്ലാ കളക്ടര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
















