മട്ടന്നൂര്‍: മന്ത്രിക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസ്‌കൃത പ്രാര്‍ത്ഥന ആലപിച്ചതിനെതിരെ പ്രതിഷേധിച്ച മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്റെ നടപടിയില്‍ നെല്ലൂന്നിയില്‍ ചേര്‍ന്ന സംഘപരിപാര്‍ സംഘടനകളുടെ യോഗം പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പഴശ്ശി വെസ്റ്റ് യുപി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ മന്ത്രി കെ.കെ.ശൈലജക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസ്‌കൃതം പ്രാര്‍ത്ഥന ആലപിച്ചിരുന്നു. ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലായില്ലെന്നും ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഇനി ആലപിക്കരുതെന്നും പറഞ്ഞായിരുന്നു നഗരസഭാ ചെയര്‍മാന്‍ സംഘാടകരെ പ്രതിഷേധ മറിയിച്ചത്. യോഗത്തില്‍ കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. കെ.ശരത്, കെ.രൂപേഷ് എന്നിവര്‍ സംസാരിച്ചു.
















