പായം: യഥാര്‍ത്ഥ ജ്ഞാനം പകര്‍ന്നു നല്‍കി മൂല്യബോധമുള്ള കുട്ടികളെ വാര്‍ത്തെടുക്കുകയാണ് വര്‍ഷങ്ങളായി ബാലഗോകുലം ചെയ്യുന്നതെന്ന് അമൃതഭാരതി ജില്ലാ സംയോജകന്‍ സി.പി.സനല്‍ ചന്ദ്രന്‍ പറഞ്ഞു. ഒരേസമയം ഭഗവാന്‍ കൃഷ്ണന്‍ ആത്മീയവും ഭൗതികവുമായ ചേതന ഉണര്‍ത്തി ഉത്സാഹത്തോടെയും ഉന്മേഷത്തോടെയും ജീവിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ഭൗതികവാദികള്‍ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ മുന്നോട്ട് വരുന്നത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പായം ഏകലവ്യ ബാലഗോകുലത്തിന്റെയും കാടമുണ്ട മഹാവിഷ്ണു ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഗോകുലോത്സവ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിവേദിത ഗ്രാമസേവാസമിതിയില്‍ രാവിലെ മുതല്‍ അരങ്ങേറിയ കുട്ടികളുടെ കലാപരിപാടി പി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീഹരി അധ്യക്ഷനായിരുന്നു. വൈകിട്ട് നടന്ന സാംസ്‌കാരിക സദസ്സില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളായ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും നല്‍കി. 26വര്‍ഷം പായം ഗവ.യു.പി.സ്‌കൂള്‍ അധ്യാപകനായിരുന്ന ദാമോദരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ വി.നന്ദനന്‍, കുഞ്ഞിമാധവന്‍, രവീന്ദ്രന്‍, അനൂപ് മാസ്റ്റര്‍, പി.രമേശന്‍, നിഷാരവീന്ദ്രന്‍, ജുതേഷ് യു.കെ. എന്നിവര്‍ സംസാരിച്ചു. ഗിരീഷ് കൈതേരി സ്വാഗതവും ഷീലാ ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
















