തളിപ്പറമ്പ്: ഹൈന്ദവ ധര്‍മ്മത്തിന് നേരേ അക്രമം നടന്നപ്പോഴെല്ലാം സംരക്ഷണത്തിന് സന്യാസിശ്രേഷ്ഠന്‍മാര്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി. ബാഹ്യശക്തികളുടെ എതിര്‍പ്പിനെ നേരിടുന്നതു പോലെ തന്നെ ആന്തരികമായുണ്ടാകുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യാനും സന്യാസിവര്യമാര്‍ മുന്‍പന്തിയിലുണ്ടാകും. നമ്മുടെ നിലനില്‍പിനെത്തന്നെ ചോദ്യംചെയ്യാനുറച്ച് ആസുരിക ശക്തികള്‍ രംഗത്തുവരുമ്പോള്‍ നാം മതിനെ സംഘടിതമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
















