പയ്യന്നൂര്‍: മണിറ ശ്രീ എടക്കാട്ടപ്പന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 1 മുതല്‍ 10 വരെ നടക്കുന്ന ദേവ പ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവത്തിന്റെ ഫണ്ട് സമാഹരണം തുടങ്ങി. തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരി കക്കോപ്രവന്‍ രാജേഷില്‍ നിന്ന് ആദ്യ തുക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ തേജ് രാജ് മല്ലര്‍ അധ്യക്ഷത വഹിച്ചു. എക്കാട് ശംഭു നമ്പൂതിരി, എടക്കാട് ശങ്കരന്‍ നമ്പൂതിരി, എം.പി.മധു, മണിയറ ചന്ദ്രന്‍ മേല്‍ശാന്തി, മരങ്ങാട് ഈശ്വരന്‍ നമ്പൂതിരി, പി.വി.കരുണാകരന്‍, എം.പി.ജനാര്‍ദ്ദനന്‍, പി.കെ.പത്മനാഭന്‍, പി.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
















