കണ്ണൂര്‍: മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ പോലീസം ബോട്ടുകാരും രക്ഷപ്പെടുത്തി. ഇന്നലെ കാലത്താണ് സംഭവം. അഴീക്കല്‍ തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിന് പോയ നവാസിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് ചാല്‍ ബീച്ചിനടുത്തുള്ള പുറംകടലില്‍ മറഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ആറുപേരെയും അഴീക്കല്‍ കോസ്റ്റ് പോലീസും മത്സ്യത്തൊഴിലാളികളുമാണ് രക്ഷപ്പെടുത്തിയത്.
















