കണ്ണൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കണ്ണൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ 17ന് നടക്കുന്ന വിശ്വകര്‍മ്മ ദിനാഘോഷം വിജയിപ്പിക്കുന്നതിനായി ആഘോഷ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി ചന്ദ്രന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ഗംഗാധരന്‍ തിലാനൂര്‍ (വൈസ് ചെയര്‍മാന്‍), കെ.അനീഷ് കാപ്പാട് (ജനറല്‍ കണ്‍വീനര്‍), സജീവന്‍ (ജോ.കണ്‍വീനര്‍), ലിജു.കെ (പോഗ്രാം കണ്‍വീനര്‍), സജേഷ് (ഫിനാന്‍ഷ്യല്‍ കണ്‍വീനര്‍), റിഗേഷ് (പബ്ലിസിറ്റി കണ്‍വീനര്‍), സദാനന്ദന്‍ (ഫുഡ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡണ്ട് വി.വി.പ്രേമന്‍ കിഴുന്ന അധ്യക്ഷതവഹിച്ചു. പി.പി.പ്രദീപന്‍ സ്വാഗതവും സജേഷ് നന്ദിയും പറഞ്ഞു.
















