കണ്ണൂര്‍: കണ്ണൂരിലെ സാമൂഹ്യ-സാസ്‌കാരിക-അധ്യാത്മിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമായ കണ്ണൂര്‍ തെക്കിബസാറിലെ ‘ദി ആങ്കറില്‍’ ഡോ.പി.മാധവന്‍(90) ഇന്നലെ രാത്രി 8.30 മണിയോടെ അന്തരിച്ചു. കൊയിലി ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. തലശ്ശേരി പൊയ്യയി ഭവനത്തില്‍ ഡോ.പി.ശേഖരന്‍-കണ്ടോത്തങ്കണ്ടി ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമുഖ പ്രസവ ശുശ്രൂഷാ വിദഗ്ധ ഡോ.ശാന്താ മാധവന്‍. മക്കള്‍: ഡോ.ജസ്വന്ത് (അമേരിക്ക), ഡോ.സ്മിതാ സൂരജ് (അമേരിക്ക), ജിതേന്ദ്ര കണ്ടോത്ത് (ആസ്‌ട്രേലിയ). മരുമക്കള്‍: ഡോ.മാധുരി, ഡോ.സൂരജ്, ആശ. സഹോദരങ്ങള്‍: പി.ലക്ഷ്മണന്‍, (റിട്ട.ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനി ഉദ്യോഗസ്ഥന്‍), പരേതരായ പി.വിജയന്‍ (റിട്ട. ഡിജിപി), പി.ദിവാകന്‍ (ശാരദ ഫാര്‍മസി ഉടമ). സംസ്‌കാരം പിന്നീട്.
















