കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആര്‍ഡിസി മാവിലായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2016ല്‍ ആര്‍ഡിസിയുടെ പവലിയന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷതവഹിച്ചു. എ.കെ.ചന്ദ്രന്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു. ബാലകൃഷ്ണന്‍ ആര്‍.കെ.നിഷ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ഡിസി പവലിയന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ശുദ്ധമായ വെളിച്ചെണ്ണ, പ്രസവരക്ഷാ മരുന്ന്, കുടുംബശ്രീ തയ്യാറാക്കുന്ന പലഹാരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഇവിടെ ലഭ്യാണ്.
















