Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇത്ര മനോഹരമോ സൈറാത്ത്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 05:59 pm IST
in Entertainment

സിനിമയിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതിന് ബോളിവുഡും ഹോളിവുഡും നടത്തുന്ന ഗോസിപ്പ് പ്രചാരണങ്ങള്‍ സുപരിചിതമാണ്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ചുവടുവയ്‌പ്പുകളും ഇല്ലാതെ അണിയറ മികവുകൊണ്ട്  സൈറാത്ത് എന്ന മറാത്തി ചിത്രം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതോടൊപ്പം ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വിവാദവും സൈറാത്തിനൊപ്പം കൂടി. അടുത്തിടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന ബലാത്സംഗക്കേസില്‍ വലിച്ചിഴയ്‌ക്കപ്പെട്ടു, സൈറാത്ത്.

സൈറാത്ത് സിനിമ  ആരുടെയങ്കിലും കൈവശമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ജെഎന്‍യുവിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിനി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സഹപാഠിയും ഇടത് സംഘടനയായ എഐഎസ്എ പ്രവര്‍ത്തകനുമായ അന്‍മോല്‍ രത്തന്‍ ഇത് കാണുന്നതോടെയാണ് സൈറാത്തും വിവാദത്തില്‍പ്പെടുന്നത്. രത്തന്‍ സിഡി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിപ്പിച്ചു. അതിനുശേഷം പാനീയം നല്‍കി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. സംഭവം പുറത്ത് പറയരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെ ദേശീയ തലത്തില്‍ ചര്‍ച്ചയായി. രത്തനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ജെഎന്‍യുവില്‍ പ്രക്ഷോഭം നടത്തി വരികയാണ്.

വിവാദത്തില്‍ ഉള്‍പ്പെട്ടെങ്കിലും പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് സൈറാത്ത് മുന്നേറുകയാണ്.

ഏപ്രില്‍ അവസാനവാരമാണ് സൈറാത്ത് റിലീസ് ചെയ്തത്. 61- ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ ഫാന്ദ്രിയിലൂടെ മികച്ച നവാഗത സിനിമയ്‌ക്കുള്ള അവാര്‍ഡ് നേടിയ നാഗ്‌രാജ് മഞ്ജുലെ സംവിധാനം ചെയ്ത ചിത്രം നാലുകോടി ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. റിലീസായി രണ്ടാഴ്ചയ്‌ക്കുള്ളില്‍ 40 കോടി നേടിയ ചിത്രം ഇപ്പോള്‍ 130 കോടിയിലധികം പെട്ടിയിലാക്കി. സല്‍മാന്‍ഖാന്റേയും അമീറിന്റേയും സിനിമകള്‍ക്കുമുന്നില്‍ ഇതൊന്നും  റെക്കോര്‍ഡ് അല്ലെന്ന് വേണമെങ്കില്‍  പറയാം. മറാത്തി സിനിമകളുടെ തിയേറ്റര്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ സിനിമയുടെ നിലവാരം മനസ്സിലാക്കാം. നാനാപടേക്കറിന്റെ നട്‌സാമ്രാട്ട് എന്ന ചിത്രമാണ് മുമ്പ് മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയതില്‍ കൂടുതല്‍ പണം വാരിയിട്ടുള്ളത്. 65 കോടി.

ഇത്രയും ജനപ്രീതിയാര്‍ജ്ജിക്കാന്‍ സൈറാത്തില്‍ എന്താണുള്ളത്? ഒരു പ്രണയ കഥ മികച്ച രീതിയില്‍ യുവാക്കള്‍ക്ക് പ്രചോദനമാവുന്ന വിധത്തിലെത്തിക്കാന്‍ സംവിധാകയനും അതിലെ അഭിനേതാക്കള്‍ക്കും കഴിഞ്ഞു.താഴ്ന്ന ജാതിക്കാരനായ പര്‍ഷ്യ എന്ന യുവാവും  ജന്മിയുടെ മകളായ ആര്‍ചിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. ദരിദ്രനെങ്കിലും പഠനത്തിലും ക്രിക്കറ്റിലും പര്‍ഷ്യ ഒരുപോലെ തിളങ്ങി. പ്രണയും പുറത്തറിയുന്നതോടെ ജന്മി കുടുംബത്തിന്റെ ദുരഭിമാനവും തലപൊക്കി. തുടര്‍ന്ന് നാടുവിടുന്ന ഇരുവര്‍ക്കും സുമന്‍ അക്ക എന്ന സ്ത്രീ സഹായവുമായി എത്തുകയും തൊഴില്‍ നേടാന്‍ സഹായിക്കുകയും ചെയ്യുന്നു.

പിന്നീട് ആര്‍ച്ചിയുടേയും പര്‍ഷ്യയുടേയും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ഇരുവരും അത് തിരുത്തി സന്തോഷകരമായ ജീവിതം നയിച്ചു. കൂട്ടായി അവര്‍ക്കൊരു മകനും പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍ചി അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടു. സഹോദരന്‍ പ്രിന്‍സ് ഇതറിയുന്നു. അമ്മ തന്നയച്ചെന്ന പേരില്‍ പര്‍ഷ്യക്കും ആര്‍ച്ചിക്കും മകനും സമ്മാനങ്ങളുമായി പ്രിന്‍സും കൂട്ടുകാരും എത്തുന്നു. അയാള്‍ ഇരുവരേയും വകവരുത്തുന്നു.

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടയ്‌ക്കിടെയുണ്ടാവുന്ന ദുരഭിമാനക്കൊലയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ സൈറാത്തിനായിട്ടുണ്ട്.

റിങ്കു രാജ്ഗുരു, ആകാശ് തോസാര്‍ എന്നീ പുതുമുഖങ്ങളാണ് സൈറാത്തിലെ നായികാ- നായകന്മാര്‍. സിനിമയിലെ നാല് ഗാനങ്ങളും ഹിറ്റായി. ചെറിയ ബജറ്റില്‍ അതും പുതുമുഖങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന സിനിമ ശരാശരി കളക്ഷന്‍ നേടുക തന്നെ പ്രയാസം. അപ്പോഴാണ് ദേശീയ തലത്തിലും ഹിറ്റാവുന്നത്. മഹാരാഷ്‌ട്രയില്‍ തന്നെ നാനൂറ്റിയമ്പതിലേറെ തിയേറ്ററുകളിലാണ്  സിനിമ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിനു ലഭിച്ച ആവേശോജ്ജ്വലമായ പ്രതികരണങ്ങള്‍ കാരണം ഗള്‍ഫിലും സൈറാത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരനിര്‍ണയത്തില്‍ പ്രത്യേക ജ്യൂറി പരാമര്‍ശവും നേടി.

വിവാദങ്ങള്‍ തുടക്കം മുതല്‍  സൈറാത്തിനെ പിന്തുടര്‍ന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതാണ് ഇതിലൊന്ന്. എന്നാല്‍ പ്രേക്ഷകര്‍ സൈറാത്തിനോട് കാണിച്ച ആവേശം ഇതെല്ലാം വിഫലമാക്കി. കാലിക പ്രസക്തിയുള്ള കഥ മികച്ചരീതിയില്‍ ജനങ്ങള്‍ക്ക് പ്രചോദനമാവുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അമീര്‍ഖാന്‍, റിതേഷ് ദേശ്മുഖ്, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ വിലയിരുത്തുന്നത്. നിതിന്‍ കെനി, നിഖില്‍ സനെ എന്നിവരാണ് നിര്‍മ്മാതാക്കള്‍. നാഗ്‌രാജ് മഞ്ജുലെ, അവിനാശ് എച്ച്. ഗാഡ്‌ഗെ, എന്നിവരാണ് തിരക്കഥ, സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അജയ് അതുലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.