കൊച്ചി: ആസ്റ്റര്‍ സിഎംഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കും. 509 ബെഡുകളാണുള്ളത്. കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗാസ്‌ട്രോ സയന്‍സസ്, സര്‍ജറി ആന്റ് അലൈഡ് സ്‌പെഷ്യാലിറ്റീസ്, ഇന്റഗ്രേററഡ് ലിവര്‍ കെയര്‍, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, യൂറോളജി ആന്റ് നെഫ്രോളജി, ഓര്‍ത്തോപീഡിക്, വിമന്‍ & ചൈല്‍ഡ്, അഡോളസന്റ് ഹെല്‍ത്ത് എന്നീ വിഭാഗങ്ങളില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സംവിധാനത്തോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
















