പിറവം: പാമ്പാക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന മാമ്പഴം ചിട്ടിഫണ്ട് ഉടമകളെ കോടതി റിമാന്റ് ചെയ്തു. സ്ഥാപനത്തിന്റെ എംഡിമാരായ അങ്കമാലി ഇളവൂര്‍ സ്വദേശി ശ്രീകുമാര്‍(41), മാള പള്ളിപ്പുറം ചക്കാലയ്‌ക്കല്‍ സജി(41) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ചിട്ടി ലഭിച്ചവര്‍ക്ക് പണം ലഭിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തില്‍ ചിട്ടി നടത്താന്‍ ഇവര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് തെളിഞ്ഞു ആദ്യം ചിട്ടി ലഭിച്ചവര്‍ക്ക് കൃത്യമായി പണം നല്‍കിയിരുന്നതിനെതുടര്‍ന്ന് കൂടുതല്‍ ആളുകള്‍ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. പാമ്പാക്കുട പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരുമാണ് ചിട്ടിയില്‍ ചേര്‍ന്ന് തട്ടിപ്പിനിരയായത്. ആലപ്പുഴ പുന്നപ്രയിലാണ് സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ്.
















