24മണിക്കൂറും ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ഫോണില്‍നിന്ന് സൗജന്യമായി വിളിക്കാവുന്ന ആനുകൂല്യം ഞായറാഴ്ചയോടെ നിലവില്‍വന്നു. ഇതനുസരിച്ച് ഭാരതത്തിനുള്ളില്‍ എവിടെയും വിളിക്കാം. ദിവസേന രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെ ലാന്റ് ലൈന്‍ വരിക്കാരുടെ സൗജന്യകോള്‍ തുടരും.
28ലക്ഷം വര്‍ഷം പഴക്കമുള്ള താടിയെല്ലാണ് ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും പഴക്കമുള്ള മനുഷ്യ എല്ല്. 2015 ല്‍ എത്യോപ്യയില്‍നിന്നാണ് ഇത് കണ്ടെടുത്തത്. ഇപ്പോള്‍ 90,000 വര്‍ഷം പഴക്കമുള്ള വിരലെല്ല് സൗദി അറേബ്യയിലെ ടേമയ്‌ക്കടുത്ത് നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
40കത്തികള്‍ പഞ്ചാബിലെ അമൃതസറില്‍ പോലീസ് കോണ്‍സ്റ്റബിളായ ജര്‍ണയില്‍ സിങ്ങിന്റെ വയറ്റില്‍നിന്ന് കണ്ടെടുത്തു. കടുത്ത വയറുവേദനയെത്തുടര്‍ന്ന് നടത്തിയ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിലാണ് ഇതിന്റെ സൂചന ലഭിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കത്തികള്‍ പുറത്തെടുത്തു.
50ലക്ഷം രൂപാ വീതം മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളും, ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് നല്‍കും. ദല്‍ഹി സര്‍ക്കാര്‍ രണ്ട് കോടിയും തെലങ്കാന ഒരുകോടിയും നല്‍കും. ഇതിനുപുറമെ ബിഎംഡബ്ല്യുകാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
60ശതമാനം ഡോക്ടര്‍മാരും രാജ്യത്തെ നഗരങ്ങളിലാണ് ജോലിയെടുക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഡിസ്പന്‍സറികളില്‍ 75 ശതമാനവും ആശുപത്രികളില്‍ 60 ശതമാനവും നഗരങ്ങളിലാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡ്യൂസേഴ്‌സ് ഓഫ് ഇന്ത്യയും കെപിഎംജി എന്ന യുഎസ് കമ്പനിയും കണ്ടെത്തി.
















