തളിപ്പറമ്പ്: എല്‍ഐസി ഏജന്റുമാര്‍ക്കു പെന്‍ഷന്‍, ക്ഷേമനിധി, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ എന്നിവ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രസര്‍ക്കാറിനേയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും ആള്‍ ഇന്ത്യ ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം അഭിനന്ദിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.യു.വാസുനമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഒ.കെ.ദിനേശ്കുമാര്‍, എം.ശശീന്ദ്രന്‍, എം.ഉഷ, പി.രാഘവന്‍, കെ.എം.ഏബ്രഹാം, കെ.വി.ബാലഗോപാലന്‍, കെ.ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി രാജു തോമസ്(പ്രസിഡന്റ്), ജോസഫ് തോമസ്, കെ.ഉണ്ണികൃഷ്ണ മേനോന്‍(വൈസ് പ്രസിഡണ്ട്). എം.എം.പവിത്രന്‍(സെക്രട്ടറി). പി.വി.പത്മിനി, കെ.ശ്യാമള(ജോയിന്റ് സെക്രട്ടറി), കെ.വി.ബാലഗോപാലന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















