മണ്ഡലക്കാലമായതോടെ ശബരിമലയുമായി ബന്ധപ്പെട്ട് വിവാദനിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നതിനു പിന്നില്‍ ആരുടെ അജണ്ട? ഇത്രനാളും മുല്ലപ്പെരിയാര്‍ പൊട്ടും എന്ന ഭീതി പരത്തിയാണ് അയ്യപ്പഭക്തരെ ശബരിമലയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചത്.
ഇത്രകാലവും ശബരിമലയെക്കുറിച്ച് ഒന്നും പ്രതികരിക്കാതിരുന്ന പിണറായി ഇപ്പോള്‍ കാണിക്കുന്ന ആവേശം മുഖ്യമന്ത്രിയായതുകൊണ്ട് മാത്രമാണെന്ന് വിശ്വസിക്കാന്‍ വയ്യ. ഇതിനുപിന്നില്‍ ഏതെങ്കിലും ‘മാധ്യമതാല്‍പര്യ’മുണ്ടോ? ആരോ എഴുതിക്കൊടുത്തത് പിണറായി ആവര്‍ത്തിക്കുന്നതുപോലെ തോന്നുന്നു.
സി.കെ. രാമകൃഷ്ണന്‍,
ചങ്ങനാശ്ശേരി
















