Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ഡ്രോണുകളെ ഫലപ്രദമായി തകര്‍ക്കാന്‍ കഴിയുന്ന ദിവ്യായുധം...അതാണ് ഗാര്‍ഡിയന്‍-1 എന്ന ഡ്രോണുകളെ തകര്‍ക്കുന്ന ഡ്രോണ്‍ ഇന്‍റര്‍സെപ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 07:20 pm IST
inIndia, Defence
പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ന്യൂദല്‍ഹി: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ഡ്രോണുകളെ ഫലപ്രദമായി തകര്‍ക്കാന്‍ കഴിയുന്ന ദിവ്യായുധം…അതാണ് ഗാര്‍ഡിയന്‍-1 എന്ന ഡ്രോണുകളെ തകര്‍ക്കുന്ന ഡ്രോണ്‍ ഇന്‍റര്‍സെപ്റ്റര്‍…ഇത് നിര്‍മ്മിക്കുന്നത് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ മക്കളുമായി അടുത്ത ബന്ധമുള്ള യുഎസ് കമ്പനിയായ ‘പവറസ്’ (Powerus) ആണ്. ഈയിടെ ഈ കമ്പനി പാകിസ്ഥാനുമായി ആന്‍റി ഡ്രോണ്‍ സംവിധാനം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ മോദി വരുദ്ധ മാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇത് സംബന്ധിച്ച് സുപ്രധാനമായ ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.

പവറസുമായി കരാര്‍ ഒപ്പിട്ടത് പരസ് ഡിഫന്‍സ്

പാകിസ്ഥാനുമായി കരാറുണ്ടാക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ പവറസ് എന്ന കമ്പനി ഇന്ത്യയുമായി ആന്‍റി ഡ്രോണ്‍ നിര്‍മമിച്ചുനല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള ‘പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസു’മായാണ് (Paras Defence and Space Technologies) പവറസ് കരാർ ഒപ്പിട്ടത്.

റേ സ്ട്രൈക് 9 എന്ന ലേസര്‍ ആയുധം, എസ് കെ 50 എന്ന ആളില്ലാ ആകാശവാഹനം, റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഗണ്‍ സംവിധാനം, കലാള്‍പ്പടയ്‌ക്ക് വേണ്ടി മുഖാമുഖ യുദ്ധത്തിനുള്ള ആയുധങ്ങള്‍ തുടങ്ങി ഇന്ത്യന്‍ പ്രതിരോധമേഖലയ്‌ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന കമ്പനിയാണ് പരസ് ഡിഫന്‍സ്.

പാകിസ്ഥാന് ഡ്രോണുകൾ നൽകാനുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ മക്കളുമായി അടുത്ത ബന്ധമുള്ള യുഎസ് കമ്പനിയായ ‘പവറസ്’ (Powerus), ആന്‍റി-ഡ്രോൺ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനായി ഒരു ഇന്ത്യൻ കമ്പനിയുമായി കരാറിലേർപ്പെട്ടിരുന്നു.

പവറസും ട്രംപിന്റെ മക്കളും തമ്മിലുള്ള ബന്ധം
പവറസ് എന്ന കമ്പനിയുമായി ലയിക്കാന്‍ പോകുന്ന ഓറിയസ് എന്ന കമ്പനിയുടെ ഉടമസ്ഥരാണ് ട്രംപിന്റെ മൂത്തമകനായ ട്രംപ് ജൂനിയറും ട്രംപിന്റെ മൂന്നാമത്തെ മകനായ എറിക് ട്രംപും. ഓറിയസും പവറസും അടുത്ത മാസത്തില്‍ തന്നെ ലയിച്ചേക്കും. ഇതോടെ ഈ ആയുധക്കമ്പനികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ട്രംപിന്റെ മക്കളുടെ കൈകളിലാകും. ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന കമ്പനിയുടെ എക്സിക്യൂട്ടീന് വൈസ് പ്രസിഡന്‍റുമാരാണ് ഈ രണ്ട് മക്കളും. ഡൊണാള്‍ഡ് ട്രംപിന്റെയും കുടുംബത്തിന്റെയും ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ചേര്‍ന്ന കമ്പനിയാണ് ട്രംപ് ഓര്‍ഗനൈസേഷന്‍.

തങ്ങളുടെ ‘ഗാർഡിയൻ-1’ (Guardian-1) ഇന്റർസെപ്റ്റർ ഡ്രോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി ജൂണിൽ തന്നെ പവറസ് മുംബൈ ആസ്ഥാനമായുള്ള ‘പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസു’മായി (Paras Defence and Space Technologies) കരാർ ഒപ്പിട്ടു. പരസ് സമർപ്പിച്ച രേഖകൾ പ്രകാരം, പവറസിന്റെമാതൃകമ്പനിയായ ‘ഓട്ടോണമസ് പവർ കോർപ്പറേഷന്റെ’ (Autonomous Power Corporation) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ‘ടാൻഡം ഡിഫൻസ് എൽഎൽസി’യുമായി (Tandem Defence LLC) പരസ് പ്രത്യേക ബൗദ്ധിക സ്വത്തവകാശ (IP) ലൈസൻസിംഗ് കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയുമായുള്ള പവറസിന്റെ ആന്‍റി-ഡ്രോൺ കരാർ

ലളിതമായി പറഞ്ഞാൽ, ആഭ്യന്തര വിപണിയിൽ ‘ഗാർഡിയൻ-1’ ആന്റി-ഡ്രോൺ സംവിധാനം നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള പ്രത്യേക അവകാശം ഈ കരാർ പരസിന് നൽകുന്നു. ഇതിന് പകരമായി, പരസ് ഡിഫന്‍സ് മുൻകൂറായി ലൈസൻസ് ഫീസ് നൽകുകയും ഇന്ത്യയിലെ വിൽപ്പനയിൽ നിന്നുള്ള അറ്റാദായത്തിന്റെ ഒരു ഭാഗം പവറസിന് നൽകുകയും വേണം.

എന്താണ് പവറസിന്റെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയന്‍ 1?

ആകാശമാർഗ്ഗമുള്ള ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും നിർവീര്യമാക്കാനും കഴിയുന്ന, ഉയർന്ന വേഗതയുള്ളതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ഒരു കൗണ്ടർ-ഡ്രോൺ സംവിധാനമാണ് ഗാർഡിയൻ-1. വൺ-വേ അറ്റാക്ക് ഡ്രോണുകൾ (ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്നവ), ലോയിറ്ററിംഗ് മ്യൂണിഷനുകൾ (ലക്ഷ്യസ്ഥാനത്തിന് മുകളിൽ വട്ടമിട്ട് പറന്ന് ആക്രമണം നടത്തുന്നവ), ഡ്രോൺ കൂട്ടങ്ങൾ (drone swarms) എന്നിവയെ പ്രതിരോധിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അമേരിക്ക ഗാര്‍ഡിയന്‍ 1ലേക്ക് എത്തിയത് എങ്ങിനെ?

ഇറാനിയൻ ‘ഷാഹെദ്’ (Shahed), ‘ഗെറാൻ’ (Geran) ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്ക ആദ്യം ഉപയോഗിച്ചിരുന്നത് വിലകൂടിയ പാട്രിയറ്റ് മിസൈലുകളാണ്. ഷാഹിദ് ഡ്രോണിന് ഏകദേശം ആറ് ലക്ഷമാണ് വിലയെങ്കില്‍ ഈ ഷാഹെദ് ഡ്രോണുകളെ അടിച്ചിടുന്ന പാട്രിയ്റ്റ് മിസൈലിന്റെ വില 60 ലക്ഷം വരെയാണ്. ഇത് അമേരിക്കയ്‌ക്ക് വലിയ തലവേദനയായി. ഇതിന് പരിഹാരമായാണ് വില കുറഞ്ഞ ആന്‍റി ഡ്രോണ്‍ സംവിധാനമാ ഗാര്‍ഡിയന്‍ 1 നിര്‍മ്മിച്ചത്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഇറാന്റെ ഷാഹെദ്, ഗെറാന്‍ എന്നീ രണ്ട് ഡ്രോണുകളും യഥാക്രമം യുഎസ്, ഉക്രൈൻ എന്നിവയ്‌ക്കെതിരായ സംഘർഷങ്ങളിൽ ഇറാനും റഷ്യയും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

ആധുനിക യുദ്ധത്തില്‍ കൗണ്ടര്‍ ഡ്രോണ്‍ പ്രധാനം

വിലകുറഞ്ഞ ആളില്ലാ വിമാന സംവിധാനങ്ങളിൽ (unmanned platforms) നിന്നുള്ള ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആധുനിക യുദ്ധമുറകളിൽ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ നിർണായകമായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) സമയത്ത് ഇന്ത്യ ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു; അന്ന് പാകിസ്ഥാൻ തുർക്കി നിർമ്മിത ‘ബയറക്റ്റർ ടിബി2’ (Bayraktar TB2) ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രണ രേഖയ്‌ക്ക് (LoC) കുറുകെ അയച്ച് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു. എന്നിരുന്നാലും, അവയിൽ ഭൂരിഭാഗത്തെയും തടയാൻ ഇന്ത്യക്ക് സാധിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യയുമായുണ്ടായ നാല് ദിവസത്തെ സംഘർഷം പാകിസ്ഥാനെയും തങ്ങളുടെ ഡ്രോൺ ശേഷിയും ആന്‍റി ഡ്രോണ്‍ ശേഷിയും വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചു.ജൂണില്‍ ഇന്ത്യയിലെ കമ്പനിയുമായി കരാറുണ്ടാക്കിയ പവറസ് പിന്നെയും മൂന്ന് മാസം കഴിഞ്ഞ് സെപ്റ്റംബർ 16-നാണ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയന്‍ 1 നിര്‍മ്മിച്ചുനല്‍കുന്നതിന് പാക് കരസേനാ മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയെ തുടര്‍ന്ന് പാകിസ്ഥാന്‍ പവറസുമായി ഒരു തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയന്‍ 1ന്റെ സംഭരണം, ഉൽപ്പാദനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും ഉണ്ടാക്കിയ കരാറുകൾ ഒന്നുതന്നെയാണോ എന്ന് ഈ ഘട്ടത്തില്‍ അറിയാനായിട്ടില്ല. .

ഇന്ത്യയുമായുള്ള കരാറിൽ ‘ഗാർഡിയൻ-1’ (Guardian-1) സംവിധാനത്തെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാനുമായുള്ള ധാരണാപത്രത്തിൽ (MoU) ഉൾപ്പെട്ടിരിക്കുന്ന സംവിധാനത്തെക്കുറിച്ചോ സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

, പവറസിന്റെ (Powerus) ഡ്രോണുകളെ തകര്‍ക്കുന്ന ഇന്റർസെപ്റ്ററുകള്‍ മൂന്നെണ്ണമുണ്ട്. ഗാർഡിയൻ-1 (മാനുവൽ), ഗാർഡിയൻ-2 (സെമി-ഓട്ടോണമസ്), ഗാർഡിയൻ-3 (‘ഫയർ-ആൻഡ്-ഫോർഗെറ്റ്’ സംവിധാനത്തിൽ അധിഷ്ഠിതമായത്).എന്നിവ.

പവറസും ട്രംപുമായുള്ള ബന്ധം

വ്യോമ-നാവിക ഡ്രോണുകൾ നിർമ്മിക്കുന്ന ഈ പ്രതിരോധ സാങ്കേതികവിദ്യ കമ്പനി, 2025-ൽ യുഎസ് ആർമി മുൻ ഉദ്യോഗസ്ഥരായ ആൻഡ്രൂ ഫോക്സ്, ബ്രെറ്റ് വെലിക്കോവിച്ച് എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്.

നാസ്‌ഡാക്കിൽ (Nasdaq) ലിസ്റ്റ് ചെയ്തിട്ടുള്ള ‘ഓറിയസ് ഗ്രീൻവേ ഹോൾഡിംഗ്‌സു’മായി (Aureus Greenway Holdings) ലയിക്കാൻ പവറസ് തയ്യാറെടുക്കുന്നതിനിടയിലാണ് പാകിസ്ഥാനുമായുള്ള ഈ കരാർ വരുന്നത്. ഇവിടെയാണ് കാര്യങ്ങൾ കൗതുകകരമാകുന്നത്. ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരുടെ പിന്തുണ ഓറിയസിനുണ്ട്. യുഎസ് റെഗുലേറ്ററി രേഖകൾ പ്രകാരം, ‘അമേരിക്കൻ വെഞ്ചേഴ്സ്’ (American Ventures) എന്ന നിക്ഷേപ ഫണ്ട് വഴിയാണ് ട്രംപ് ജൂനിയറും എറിക് ട്രംപും ഓറിയസിൽ ഓഹരി പങ്കാളിത്തം നേടിയത്. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ ഓറിയസും പവറസും ലയിച്ച് ഒരൊറ്റക്കമ്പനിയായി മാറും.

Tags: drone intercptorTrump juniorEric trumpLatest newsIndian defencePowerusParas defenceGuardian1. droneAntidrone system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.