ലണ്ടന്‍: മരിച്ച കുഞ്ഞിന്റെ ആത്മാവ് തന്നെ സന്ദര്‍ശിക്കാറുണ്ടെന്ന് ഐടിവിയിലെ പ്രശസ്ത പരിപാടിയായ കോറോണേഷന്‍ സ്ട്രീറ്റിലെ നടി ക്യാം മാര്‍ഷ്. 2009ലാണ് ഇവരുടെ മകന്‍ മരിച്ചത്.
ബേബി ആര്‍ച്ചി 2009 ഫെബ്രുവരി പതിനൊന്നിനാണ് ജനിച്ചത്. അവന്‍ വളരെ ധൃതിയിലായിരുന്നു. നാലരമാസം മുമ്പേ അവന്‍ ഭൂമികാണാനെത്തി. കാത്ത് നില്‍ക്കാന്‍ തെല്ലും നേരമില്ലായിരുന്നു. നിമിഷങ്ങള്‍ക്കം യാത്രയാകുകയും ചെയ്തു. ക്യാമിനോ അവളുടെ കുടുംബത്തിനോ ആ പൊന്നോമനയെ മറക്കാനാകില്ല. അവന്റെ ഓരോ ജന്മദിനത്തിലും ആ കുടുംബം അവന് വേണ്ടി മെഴുകുതിരികള്‍ കൊളുത്തുകയും ബലൂണുകള്‍ ഊതിപ്പറപ്പിക്കുകയും ചെയ്യുന്നു. മണ്‍മറഞ്ഞ മകന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബ്രിട്ടനിലെ ലൂസ് വിമെനിലെ പാനലിസ്റ്റുകളോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ക്ക് മറ്റ് മൂന്ന് മക്കള്‍ കൂടിയുണ്ട്.
ഒരിക്കല്‍ ടെലിവിഷന്‍ പരിപാടി കഴിഞ്ഞെത്തിയ ക്യാം അവരുടെ ഇളയ മകള്‍ പോളിയുടെ മുറിയില്‍ നിന്ന് ആരോ ചാടുന്ന ശബ്ദം കേട്ടു. അന്ന് ആര്‍ച്ചിയുടെ ജന്മദിനം കൂടിയായിരുന്നു. ക്യാമിനൊപ്പം രണ്ട് മക്കളുമുണ്ടായിരുന്നു. ചെന്ന് നോക്കുമ്പോള്‍ പോളി നല്ല ഉറക്കത്തിലായിരുന്നു. തങ്ങള്‍ താഴേയ്‌ക്ക് വന്നപ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അത് പോളിയായിരുന്നില്ല. പോളിയുടെ കരച്ചിലുമായിരുന്നില്ല. ആര്‍ച്ചി ജനിച്ച അതേ സമയമാണ് ആ കരച്ചില്‍ കേട്ടതെന്നും ഇവര്‍ പിന്നീട് മനസിലാക്കി. അവന്‍ ഇടയ്‌ക്കിടെ വന്ന് ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു.
താന്‍ സുഖമായി ഇരിക്കുന്നുവെന്നും അവന്‍ ഞങ്ങളെ അറിയിക്കുന്നു അവര്‍ പറയുന്നു. നേരത്തെ പോപ് താരമായി തിളങ്ങിയിരുന്ന ക്യാം ഇപ്പോള്‍ കൊറോണേഷന്‍ സ്ട്രീറ്റിലെ മിഷേല്‍ കൊണോര്‍ ആയി മികച്ച പ്രകടനം കാഴ്ച വച്ച് വരുന്നു.
















