ന്യൂദല്‍ഹി: ഏഴുപതിറ്റാണ്ടു നീണ്ട ബലൂച് പ്രക്ഷോഭത്തില്‍ ഇതുവരെ പാക്കിസ്ഥാന്‍ കൊന്നത് അരലക്ഷത്തിലധികം പേരെ.പാക് സൈന്യം 30,000 പേരെ കൊലപ്പെടുത്തുകയും 24,000ത്തോളം പേരേ കാണാതാകുകയും ചെയ്തിട്ടുണ്ട്.
ബലൂച് മേഖലയിലെ പ്രമുഖരായ പല നേതാക്കളും അപ്രത്യക്ഷരായതിന് പിന്നില്‍ പാക് സൈന്യവും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമാണെന്നാണ് ബലൂച്ചികളുടെ ആരോപണം.
ഭാരത-പാക് വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ബലപ്രയോഗത്തിലൂടെ ബലൂച്ചിസ്ഥാന്‍ രാജാവിന്റെ കയ്യില്‍ നിന്നും കൈക്കലാക്കിയ പ്രദേശത്തില്‍ പതിറ്റാണ്ടുകളായി പാക്കിസ്ഥാനെതിരെ പ്രതിഷേധം നടക്കുകയാണ്. 1948 മാര്‍ച്ച് 26നാണ് പാക് സൈന്യം ബലൂച്ചിസ്ഥാന്‍ കീഴടക്കിയത്.
















