ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിനം രജിസ്റ്റര്‍ ചെയ്യുന്നത് 53,700 വാഹനങ്ങള്‍. 2015ല്‍ മാത്രം 1.96 കോടി സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
93ല്‍ വരെ പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം പത്തു ലക്ഷത്തില്‍ താഴെയായിരുന്നു.2014 ഓടെയാണ് വലിയ കുതിപ്പ്.
2015ല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് യുപിയിലാണ്, 24.38 ലക്ഷം.മഹാരാഷ്‌ട്രയാണ് രണ്ടാമത്, 19.91 ലക്ഷം.
നിത്യേന ഇറങ്ങുന്ന വാഹനങ്ങളില്‍ 75 ശതമാനവും ടൂ വീലറുകളാണ്. ഇപ്പോള്‍ രാജ്യത്ത് മൊത്തം 18.6 കോടി വാഹനങ്ങളാണ് ഉള്ളത്. രണ്ടു പതിറ്റാണ്ടു കഴിയുമ്പോഴേക്ക് ഇത് 35 കോടിയാകുമെന്ന് ഗതാഗത വിദഗ്ധന്‍ എന്‍. രംഗനാഥന്‍ പറഞ്ഞു.
രാജ്യം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോള്‍ വാഹനങ്ങളുടെ എണ്ണം പത്തു ശതമാനമാണ് കൂടുക. പൊതു വാഹനങ്ങള്‍ കൂടുകയും കാര്യക്ഷമമാകുകയും ചെയ്തില്ലെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ അമിതതോതില്‍ കൂടും. അദ്ദേഹം പറഞ്ഞു.
















