11 പേര്‍ യെമനിലെ മെഡിസിന്‍സ് സാന്‍സ്ഫ്രണ്ടിയേഴ്‌സ് ആശുപത്രിയില്‍ സൗദി അറേബ്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. വ്യോമാക്രമണത്തില്‍ പരിക്കേറ്റ രണ്ട് രോഗികളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
15 ഇന നയരേഖ ജനപങ്കാളിത്തത്തോടെയുള്ള കേരള വികസനത്തിന് ദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട ജന്മഭൂമി കോണ്‍ക്ലേവ് രൂപംനല്‍കി. ‘തിങ്ക് ഇന്‍ഫ്രാ’ എന്ന പേരില്‍ ആഗസ്റ്റ് 15 ന് നടന്ന കോണ്‍ക്ലേവില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
15 ആഗസ്റ്റ് മുതല്‍ പുതുക്കിയ പെട്രോള്‍, ഡീസല്‍ വില നിലവില്‍വന്നു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 2 രൂപയാണ് കുറച്ചത്. നിലവില്‍ പെട്രോൡന് 60.09 രൂപ, ഡീസലിന് 50.27 രൂപയാണ് വില.
60 മീറ്ററില്‍ ലീഡ് ചെയ്ത യുഎസ് താരം ഗാറ്റ്‌ലിനെയും മറ്റ് മൂന്നു താരങ്ങളെയും മറികടന്ന് ഉസൈന്‍ ബോള്‍ട്ട് അവസാന 20 മീറ്ററിലെ സ്വപ്‌നതുല്യമായ കുതിപ്പിലൂടെ സ്വര്‍ണം നേടി. ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ വെള്ളി നേടി. ആന്‍ഡ്രേ ഡി വെങ്കലവും.
75 മണിക്കൂര്‍ മുതല്‍ 115 മണിക്കൂര്‍ വരെ അധികസമയം ജോലിചെയ്യാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഫാക്ടറീസ് നിയമഭേദഗതി ലോക്‌സഭ പാസാക്കി. അധികജോലിസമയം സംബന്ധിച്ച നിയന്ത്രണം ലഘൂകരിക്കുന്നതാണ് ഭേദഗതി.
















