ന്യൂദല്‍ഹി: രാഷ്‌ട്രപതിഭവന് സമീപം സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്ത് സുരക്ഷ വര്‍ധിച്ചു.
രാഷ്‌ട്രപതിഭവനിലെ ഒന്നാം നമ്പര്‍ ഗേറ്റിനു വെളിയില്‍ സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടതായാണ് പോലീസിന് സന്ദേശം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അത്തരത്തില്‍ സംശയിക്കത്തക്ക രീതിയില്‍ ബാഗുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 45,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അധികമായി നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
















