അഹമ്മദാബാദ്: ആധ്യാത്മിക സംഘടനയായ സ്വാമി നാരായണ്‍ സന്‍സ്ഥയുടെ അധിപനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മീയ ഗുരുവുമായ പ്രമുഖ് സ്വാമി മഹാരാജ് (95) സമാധിയായി. ഗാന്ധി നഗറിലെയും ദല്‍ഹിയിലെയും അക്ഷര്‍ധാം ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ആയിരത്തിലേറെ ക്ഷേത്രങ്ങളുടെ നിര്‍മാണത്തില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ദുഃഖം രേഖപ്പെടുത്തി, ആത്മശാന്തിക്കു പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചു.
എണ്ണൂറിലേറെ പേര്‍ക്ക് സന്യാസദീക്ഷ നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.
മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമെഴുതിയ മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത് പ്രമുഖ് സ്വാമി ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ എന്നും തനിയ്‌ക്ക് വഴി കാട്ടിയായിരുന്നു സ്വാമി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
















