കാഞ്ഞങ്ങാട്: ഐഎസുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത മത പ്രഭാഷകന്‍ വയനാട് കമ്പളക്കാട് ഒന്നാംമൈലിലെ ടി. ഹനീഫയെ (26)ക്കുറിച്ച് കൂടുതലറിയാന്‍ മുംബൈ പോലീസ് കാഞ്ഞങ്ങാട്ടും പടന്നയിലും അന്വേഷണം നടത്തി.
മുംബൈയില്‍ ഹോട്ടല്‍ ബിസിനസുകാരനും കാസര്‍കോട് പടന്ന സ്വദേശിയുമായ അഷ്ഫാഖിന് ഐഎസുമായി ബന്ധം പുലര്‍ത്താന്‍ പ്രേരണ നല്‍കുന്ന മതപ്രഭാഷണം നടത്തിയെന്നാണ് ഹനീഫക്കെതിരെ മുംബൈ പോലീസ് കണ്ടെത്തിയകുറ്റം.
യുഎപിഎ നിയമപ്രകാരമാണ് ഹനീഫയുടെ അറസ്റ്റ്. ഫാഖിന്റെ പിതാവ് മജീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഹനീഫ നേരത്തെ പടന്നയില്‍ നടത്തിയ പഠന ക്ലാസുകള്‍ അഷ്ഫാഖിന് ഐഎസില്‍ ചേരാന്‍ പ്രേരണയായെന്നാണ് മജീദ് മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. കൊച്ചി സ്വദേശിനിയായ മെറിനെ മതം മാറ്റി ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച കേസിലെ പ്രതികളും മൂംബൈ സ്വദേശികളുമായ ഖുറേഷിയും റിസ്‌വാനും ഈ കേസിലും പ്രതികളാണ്.
















