ന്യൂദൽഹി: യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഭാരതീയ യുവാവ് പോലീസ് പിടിയിൽ. ഭാരതീയ പൗരൻ മുഹമ്മദ് അസ്ലമിനെയാണ് ലാഹോറിലെ റെയിൽവെ സ്റ്റേഷനിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
സംഝോധ എക്‌സ്പ്രസിലാണ് ഇയാള്‍ ഭാരതത്തിൽ നിന്നും ലാഹോര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇയാളുടെ പക്കൽ നിന്നും ഭാരത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഇയാളെ പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ സ്ക്വാഡിന് കൈമാറി.
എന്നാൽ മുഹമ്മദ് സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തന്നെ മറികടന്ന് എങ്ങനെ അതിർത്തി കടന്നു എന്നതാണ് അധികാരികളെ കുഴയ്‌ക്കുന്നത്. ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരിക്കുകയാണ്.
















