ഹൈദരാബാദ്: ഹൈദരാബബാദിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിന് ഇറങ്ങിയ മൂന്ന് തൊഴിലാളികളും അവരെ രക്ഷിക്കാനിറങ്ങിയ കാർ ഡ്രൈവറും മാൻഹോളിൽ കുടുങ്ങി മരിച്ചു. ശനിയാഴ്ച ഐറ്റിഹബ്ബായ മധപൂർ ഏരിയയിലെ അയ്യപ്പ സൊസൈറ്റിയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്.
മരിച്ച മൂന്നു പേർ ശുചീകരണ തൊഴിലാളികളാണ്. സെക്കന്തരാബാദ് സ്വദേശികളായ ശ്രീനിവാസ്, സത്യ നാരായണ, നാഗേഷ് എന്നിവരാണ് മരിച്ച തൊഴിലാളികൾ. മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് ഇവർ മരിച്ചത്. മാൻഹോളിൽ അകപ്പെട്ട ഇവരെ രക്ഷിക്കുന്നതിനിടെയാണ് കാർഡ്രൈവറായ ഗംഗാധർ മരിച്ചത്.
സുരക്ഷാ മുന്നൊരുക്കങ്ങളൊന്നുമില്ലാതയാണ് തൊഴിലാളികൾ മാൻഹോളിൽ ഇറങ്ങിയതെന്നാണ് വിവരം. സംബവവുമായി ബന്ധപ്പെട്ട് കോൺട്രാക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
















