മുംബൈ: തപാല്‍ വഴി അയക്കുന്ന രാഖി സമയത്തിന് സഹോദരന്മാരുടെ കൈകളിലെത്തിക്കാന്‍ മുംബൈ തപാല്‍ വകുപ്പ് ഞായര്‍ അവധി ദിവസമായ ഇന്നും പ്രവര്‍ത്തിക്കും. ശനിയാഴ്ച പകുതി പ്രവൃത്തി ദിവസമായിരുന്നു. തിങ്കള്‍ സ്വാതന്ത്ര്യദിനത്തിന്റെ അവധി. ഇവ പരിഗണിച്ചാണ് രാഖി സമയത്തിനു തന്നെ എത്തിക്കാന്‍ ഇന്ന് പ്രത്യേക സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് മുംബൈ പോസ്റ്റല്‍ റീജിയണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വി. വി. നായക് പറഞ്ഞു. മുംബൈ നഗരം, പരിസര പ്രദേശങ്ങളായ താനെ, നവീ മുംബൈ, റായ്ഗഢ്, പല്‍ഗാഢ് എന്നിവിടങ്ങളില്‍ തപാല്‍വകുപ്പിന് ശക്തമായ നെറ്റ്‌വര്‍ക്ക് സംവിധാനമാണ്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.
















