ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ രാധാകൃഷ്ണ മാത്തൂര്‍. മന്ത്രിസഭ തീരുമാനങ്ങള്‍ക്ക് പുറമെ അജണ്ടയും അപേക്ഷകര്‍ക്ക് നല്‍കണമെന്നും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ മറ്റൊരു നടപടി ഉണ്ടാകില്ലെന്നും തീര്‍പ്പായി തന്നെ പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു. വിവരാവകാശ പ്രകാരമുള്ള മറ്റൊരു കേസ് പരിഗണിക്കവെയാണ് കോടതിയിടെ ഉത്തരവ്. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര കമ്മീഷണറുടെ നിർദ്ദേശത്തിന് സമാനമായ ഉത്തരവാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം.പോളും നൽകിയത്. എന്നാലിതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് കമ്മിഷണറുടെ ഉത്തരവിന് ഹൈക്കോടതി താൽക്കാലിക സ്റ്റേയും അനുവദിച്ചു.
















