കോട്ടയം: ഇറങ്ങുംമുമ്പ് ബെല്ലടിച്ച ബസ്സില്‍നിന്ന് വീണ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പാമ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അര്ജ്ജുന് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ അര്ജ്ജുന് കൈകള്‍ക്കും കാലിനും മുറിവേറ്റു. പാമ്പാടി-കോട്ടയം റൂട്ടിലെ അങ്ങാടിവയല്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം.
ബസ്സില്‍നിന്ന് ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടയില്‍ ജീവനക്കാര്‍ ബെല്ലടിച്ചതനുസരിച്ച് മുന്നോട്ടെടുത്ത പി.ടി. മോട്ടോഴ്സ് എന്ന സ്വകാര്യ ബസ്സില്‍നിന്നാണ് അര്ജ്ജുന് വീണത്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ വിദ്യാര്‍ത്ഥി പിന്നീട് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പാമ്പാടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: