കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ലോഗോ പ്രകാശനം എന്‍ബിടി ചെയര്‍മാന്‍ ബല്‍ദേവ് ഭായ് ശര്‍മ നിര്‍വ്വഹിക്കുന്നു
ന്യൂദല്‍ഹി: രാജ്യത്ത് ഭിന്നതയുണ്ടാക്കാന്‍ ഹേറ്റ് ഇന്ത്യ ബ്രിഗേഡ് പ്രവര്‍ത്തിക്കുന്നതായി ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. ഇരുപത്തഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭാരതം ഛിന്നഭിന്നമാകുമെന്ന് ഒരു മടിയുമില്ലാതെ പ്രമുഖ എഴുത്തുകാരി അടുത്തിടെ പറഞ്ഞു. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ലോഗോ പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൗദ്ധിക വ്യവഹാരങ്ങളിലൂടെയും സാഹിത്യരചനകളിലൂടെയുമൊക്കെ ദേശീയതയ്‌ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നിരന്തരശ്രമത്തിലാണ് ഒരുകൂട്ടര്‍. ദേശീയതയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളഹൗസില്‍ നടന്ന പരിപാടിയില്‍ എന്‍ബിടി ചെയര്‍മാന്‍ ബല്‍ദേവ് ഭായ് ശര്‍മ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഭാരതത്തിലെ പൗരാണിക ഗ്രന്ഥമായ ഋഗ്വേദം ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ചിട്ടുണ്ടെന്ന്് അദ്ദഹം ചൂണ്ടിക്കാട്ടി.
നെഹ്‌റുവിന്റെ സോഷ്യലിസവും കമ്യൂണിസവും ഭാരതീയ സങ്കല്‍പ്പത്തെ അട്ടിമറിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ പ്രഭു ചാവ്‌ള പറഞ്ഞു. ഇടത് ബുദ്ധിജീവികള്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമായിരുന്നു.
റിച്ചാര്‍ഡ് ഹെ എംപി അധ്യക്ഷത വഹിച്ചു. പുസ്തകോത്സവ സമിതി പ്രസിഡണ്ട് ഇ.എന്‍.നന്ദകുമാര്‍, ഡോ.വി.പി.ജോയ്, അദ്വൈതകല, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.എസ്. ഷൈന്‍ എന്നിവര്‍ സംസാരിച്ചു.
















