ന്യൂദല്‍ഹി: വിവരസാങ്കേതിക വിദ്യയെക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് എംപി സുരേഷ് ഗോപി രാജ്യസഭയില്‍ തിളങ്ങി. ബിജെപി എംപി മേഘരാജ് ജെയിനെയാണ് സഭാധ്യക്ഷനായിരുന്ന കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്ന് മേഘരാജ് അറിയിക്കുകയായിരുന്നു.
പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി അംഗമായ സുരേഷ് ഗോപി ആദ്യമായാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. സിനിമയില്‍ താങ്കളുടെ അഭിനയം കണ്ടിട്ടുണ്ടെന്നും സഭയില്‍ റിപ്പോര്‍ട്ട അവതരിപ്പിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നുമായിരുന്നു പി.ജെ. കുര്യന്റെ പ്രതികരണം. എല്ലാവിധ ആശംസയും അദ്ദേഹം എംപിക്ക് നേര്‍ന്നു.
അംഗങ്ങള്‍ ഡസ്‌കിലടിച്ചാണ് എംപിയെ സ്വീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കറുടെ അഭിനന്ദനത്തിന് സുരേഷ് ഗോപി എംപി നന്ദി അറിയിച്ചു.
















