പാനൂര്‍: സിപിഎം നുണപ്രചരണത്തിനെതിരെ ബിജെപി ഇന്ന് 5 മണിക്ക് ചെറുവാഞ്ചേരിയില്‍ പൊതുയോഗം സംഘടിപ്പിക്കും. മേഖലയെ സംഘര്‍ഷഭൂമിയാക്കാനുളള സിപിഎം ജില്ലാനേതൃത്വത്തിന്റെ ഹിഡന്‍അജഡക്കും പോലീസ് രാജിനുമെതിരെ നടക്കുന്ന പൊതുയോഗം ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും. ബിജെപി കോഴിക്കോട് ജില്ലാജനറല്‍ സെക്രട്ടറി മോഹനന്‍മാസ്റ്റര്‍, കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
















