എടത്വ: അനധികൃത വീടു നിര്‍മാണത്തിന് തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മൗന അനുമതിയെന്ന് പരാതി. തലവടി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ ആനപ്രമ്പാല്‍ വടക്ക് കുന്നേല്‍പടി വീട്ടില്‍ നടേശനാണ് പരാതിയുമായി രംഗത്ത് വന്നത്. ഐഎവൈ പദ്ധതി പ്രകാരം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച വീടിനെ ചൊല്ലിയാണ് വിവാദം. പദ്ധതി പ്രകാരം ഗുണഭോക്താവിന് ലഭിച്ച വീട് ഭര്‍ത്താവിന്റെ കുടുംബ വീട്ടിലേക്ക് മാറ്റി നിര്‍മിച്ചതോടെ സഹോദരങ്ങള്‍ പരാതിയുമായി പഞ്ചായത്ത് ഓഫീസിനെ സമീപിച്ചത്. പഞ്ചായത്ത് റോഡിനോടു ചേര്‍ന്ന് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച വീടിനെതിരെ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി വകവെയ്‌ക്കാതെയാണ് വീടിന് നമ്പരിടീല്‍ ഉള്‍പെടെയുള്ള അനുമതി ഭരണസമതിയെ പോലും അറിയിക്കാതെ സെക്രട്ടറി നല്‍കിയത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് രണ്ടു ഗഡുക്കളായി 50,000 രൂപ ഗുണഭോക്താവ് വാങ്ങിയിരുന്നു. അര്‍ഹരായ ഗുണഭോക്താക്കളെ തഴഞ്ഞാണ് അനധികൃതമായി നിര്‍മിക്കുന്ന വീടിന് അനുമതി നല്‍കിയത്.
















