Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി; എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 02:03 pm IST
in Kollam

സ്വന്തം ലേഖകന്‍

കുന്നത്തൂര്‍: കഴിഞ്ഞദിവസം താലൂക്ക് ഓഫീസ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗം പ്രഹസനമായി. ജനപ്രതിനിധികളുടെ പങ്കാളിത്തകുറവുമൂലം ക്രിയാത്മകമായ തീരുമാനങ്ങളോ ചര്‍ച്ചകളോ നിര്‍ദേശങ്ങളോ കൂടാതെയാണ് സമിതി യോഗം പിരിഞ്ഞത്.

ശനിയാഴ്ച നടക്കേണ്ടിയിരുന്ന യോഗം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ സൗകര്യാര്‍ത്ഥമാണ് മാറ്റിവച്ചത്. അന്ന് എല്‍ഡിഎഫിന്റെ വികസന സെമിനാര്‍ ഉള്ളതുകൊണ്ടാണ് യോഗം മാറ്റിവച്ചതെന്ന് അരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ എംഎല്‍എയുടെ സൗകര്യത്തിനായി മാറ്റിവച്ച വികസനസമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിട്ടും കോവൂര്‍ കുഞ്ഞുമോന്‍ പങ്കെടുത്തില്ല.

അതേ സമയം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കുഞ്ഞുമോന്‍ വികസന സമിതി യോഗത്തില്‍ എത്തില്ലെന്ന് അറിയിച്ചതുമില്ല. ഏറെ നേരം കാത്തിരുന്നിട്ടും എംഎല്‍എ എത്താതായതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും ആകെ ഉണ്ടായിരുന്നത് ഒരു ജില്ലാപഞ്ചായത്ത് അംഗവും കുറച്ച് രാഷട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രം.

താലൂക്ക് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്റുമാരോ ബന്ധപ്പെട്ടവരോ യോഗത്തിന് എത്തിയില്ല. കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിലെ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം ചില അംഗങ്ങളുടെ ചോദ്യവും നിര്‍ദേശങ്ങളും മിനിട്ട്‌സില്‍ രേഖപ്പെടുത്തി ചായയും കുടിച്ച് എല്ലാവരും പിരിഞ്ഞു.

താലൂക്കിലെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ കൈകൊളുന്നതിനുമായാണ് മാസത്തിലെ ആദ്യ ശനിയാഴ്ച സ്ഥലം എംഎല്‍എയുടെ അധ്യക്ഷതയില്‍ വികസനസമിതി ചേരുന്നത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തഹസീല്‍ദാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.

എന്നാല്‍ മിക്ക യോഗങ്ങളും പങ്കാളിത്ത കുറവുമൂലം പ്രഹസനമാകുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സമിതിയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും സമിതിയെടുത്ത നിര്‍ദേശങ്ങളും തീരുമാനങ്ങളും നടപ്പാക്കാന്‍ ആര്‍ജവം കാട്ടാത്തതും എംഎല്‍എയുടെ വാക്കിന് പുല്ലുവില കല്‍പ്പിക്കുന്ന ഉദ്യോഗസ്ഥരുമുള്ള യോഗത്തില്‍ പങ്കെടുത്തിട്ടും വലിയ കാര്യമില്ലെന്നാണ് ചില ജനപ്രതിനിധികളുടെ പക്ഷം. നിയമസഭയില്‍ അംഗമില്ലാത്തതിന്റെ പേരില്‍ ബിജെപിയെ സമിതിയില്‍ നിന്നും അകറ്റിനിര്‍ത്തിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സമിതിയില്‍ ശക്തമായ പ്രതിഷേധസ്വരം ഉയര്‍ത്താന്‍ ബിജെപി സജീവമായി രംഗത്തുണ്ടാകുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.