കുമ്മനം: വിവേകാനന്ദാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജാ ഉത്സവം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ആഘോഷിച്ചു. അദ്ധ്യാപികയും സംസ്കൃത പണ്ഡിതയുമായ പത്മിനിയമ്മ മണ്ണൂരിനെ ഗുരുസ്ഥാനീയയാക്കി ഗുരുപൂജ നടത്തി ആദരിച്ചു. കുമ്മനം ഇളങ്കാവ് ദേവസ്വം സെക്രട്ടറി പി.എസ്.മധുരപ്പന് നായര്‍ അദ്ധ്യക്ഷത വഹിച്ച ഗുരുവന്ദനം ചടങ്ങ് ഇളങ്കാവ് ദേവസ്വം പ്രസിഡന്റ് ഹരീഷ് കുമാര്‍ ഐശ്വര്യ ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ ഈശ്വരന് നമ്പൂതിരി ഗുരുപൂജാ സന്ദേശം നല്കി. ബാലഗോകുലം താലൂക്ക് ഖജാന്‍ജി കെ.എസ്.ഉണ്ണികൃഷ്ണന്, വിശാല്‍.എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: