ആലപ്പുഴ: കട തുറക്കാനെത്തിയ ഉടമയുടെ മകനെ സിഐടിയുക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. ആലപ്പുഴ ഡാറ മാര്‍ക്കറ്റിലെ വാഴക്കുല വ്യാപാരി സലീമിന്റെ മകന് റെനീസിനെയാണ് സിഐടിയു ലോഡിങ് തൊഴിലാളി യൂണിയനംഗമായ അറാഫത്ത് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. റെനീസ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആലപ്പി ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് മര്‍ച്ചന്റ്സ് അസോ. ജന. സെക്രട്ടറി എ. നജിബുദീന് പ്രതിഷേധിച്ചു. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: