കണ്ണൂര്‍: കേരളത്തിലെ സപ്ലൈക്കോ-മാവേലി ഡിപ്പോകളില്‍ ജോലി ചെയ്ത് വരുന്ന ദിവസവേതന തൊഴിലാളികളുടെയും പാക്കിങ്ങ് വിഭാഗ തൊഴിലാളികളുടെയും വേതനം ഓണത്തിന് മുമ്പ് തന്നെ വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കുമെന്ന് കേരള ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പ്രസ്താവിച്ചു. സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐ ടിയുസി) ജില്ലാ സെക്രട്ടറി പി ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂരിലെത്തിയ മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. അയ്യായിരത്തില്‍പരം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
















