കണ്ണൂര്‍: കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐക്യവേദി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 28ന് അയ്യങ്കാളിയുടെ ജന്മദിനാഘോഷം കാലത്ത് 11.30ന് കെടിഡിസി ഹാളില്‍ പ്രത്യേകം ഒരുക്കുന്ന സ്വാമി ആനന്ദതീര്‍ത്ഥ നഗറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്ന് ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കേഷ് അവാര്‍ഡ് ദാനവും മികച്ച സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കലും 21 മുതല്‍ 28 വരെ അയ്യങ്കാളി ദര്‍ശന യാത്രയും ഉണ്ടായിരിക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി ടി.വി.ബാലന്‍ ചെയര്‍മാനായും കെ.സുവര്‍ണ്മരാജ് കണ്‍വീനറായും കെ.ശാലിനി ട്രഷററായും 25 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
















